ചിന്താജാലകം

എന്റെ ധ്യാനം

പോള്‍ തേലക്കാട്ട്‌

വൈദിക സെമിനാരിയിൽ പ്രവേശിച്ച കാലം മുതൽ കേൾക്കുന്ന വാക്കാണ് ധ്യാനം. അത് എന്ത് എന്നു മനസ്സിലായിരുന്നോ എന്നു സംശയമാണ്. പ്രായമായപ്പോൾ പ്രാർഥന ശ്രദ്ധയാണ് എന്നറിഞ്ഞു. എന്താണ് ശ്രദ്ധിക്കേണ്ടത്? യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് യേശു “ആത്മഹത്യ” ചെയ്തേക്കുമോ എന്നു യഹൂദർ സംശയിച്ചതായി പറയു ന്നത് (യോഹ. 8:23). അതേ സുവിശേഷത്തിൽത്തന്നെ യേശു ആവർത്തിച്ചു രേഖപ്പെടു ത്തുന്നു, “ഞാൻ ഞാൻ തന്നെ.” ഈ വാചകം ആത്മഹത്യാ ചിന്തയ്ക്കു നേരേ വിപരീത മാണ്. ഞാൻ എന്നെ വെറുക്കുമ്പോഴാണല്ലോ എന്നെ ഞാൻ കൊല്ലുന്ന പ്രശ്നമുണ്ടാകു ന്നത്. ഞാൻ ഞാൻ തന്നെ എന്നു പറയുമ്പോൾ ഞാൻ എന്നിലേക്കു മടങ്ങുന്നു. അതു ഞാൻ എന്നെ അംഗീകരിച്ച് സ്നേഹിക്കുമ്പോൾ മാത്രമാണ്. അല്ലെങ്കിൽ ഞാൻ എന്നിൽ നിന്ന് ഓടി മാറുന്നു. യേശു തന്റെ ജീവൻ പിതാവിനു സമർപ്പിക്കുന്നതിനെക്കുറിച്ചു പറ ഞ്ഞതാണ് ആത്മഹത്യാ സംശയം ജനിപ്പിക്കുന്നത്. “ഞാൻ ഞാൻ തന്നെ” എന്നതു പുറപ്പാടു പുസ്തകത്തിൽ ദൈവത്തിന്റെ പേരാണ് (പുറപ്പാട് 3:13).

ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തിയ എനിക്കു ധ്യാനം എന്നതു ഞാൻ എന്നി ലേക്കു മടങ്ങുന്നതാണ്. ക്രൈസ്തവ ചിന്തകനായ കീർക്കെഗോറിനു പ്രാർഥന നോക്കിക്കാ ണലാണ് - അതു കണക്കുകൂട്ടുന്ന ചിന്തയുടെ വിരാമമാണ്. തന്നിലേക്ക് തിരിഞ്ഞു തന്റെ പാപാവസ്ഥ അറിയുന്നതാണ്. ഞാൻ എന്നെ സത്യസന്ധമായി കാണുന്നതാണ്. അത് എന്നെ നാണിപ്പിക്കുന്ന ജീവിതാവസ്ഥയാണ്. സ്വിസ് ദൈവശാസ്ത്രജ്ഞനായ ബൽത്താ സറിനു മനുഷ്യന്റെ ധ്യാനം സത്യസന്ധമായി അനുഭവിക്കുന്ന മാനസ്സികാവസ്ഥയാണ്. എനിക്കു എന്നിലുള്ള ശ്രദ്ധ. എന്നെ ശ്രദ്ധിക്കുമ്പോൾ ഞാൻ എന്നെ അറിയുന്നു. സീറോ ഫിനീഷ്യൻ സ്ത്രീ യേശുവിന്റെ കാൽക്കൽ വീണു പ്രാർഥിക്കുന്നു (ലൂക്കാ 7:36-56). അവൾ അവളെ വെളിവാക്കുകയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള അകലമാണ് ഇല്ലാതാകു ന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ശ്രദ്ധയിൽ അനാവൃതമാകുന്നത്.

മനുഷ്യൻ തന്നിലേക്കു മടങ്ങുമ്പോൾ തന്നെത്തന്നെ കണ്ടെത്തുന്നു, അതു മാത്രമല്ല കണ്ടെത്തുന്നത്. മിഷേൽ ഹെന്റി (1192-2002) എന്ന ഫ്രഞ്ച് ചിന്തകൻ എഴുതിയതു പോലെ. “ദൈവം മനുഷ്യഹൃദയത്തോട് സംസാരിക്കുന്നു.” ഇതു തന്നെയാണ് ഫ്രാൻസ് കഫ്ക പറഞ്ഞതും. “വായ് നിറച്ചു കിട്ടുന്ന” ലോകത്തെ ഭരിക്കുന്നതു ദൃശ്യമായതാണ്. എന്നാൽ, ജീവിതത്തെ നയിക്കുന്നതു മനസ്സിന്റെ ആന്തരികതയിലെ അദൃശ്യതയാണ്. ശ്രദ്ധ എന്നതു എന്നിൽ ഞാനല്ലാത്തതിനെ ശ്രദ്ധിക്കുന്നതുമാണ്. മനസ്സിന്റെ അനുഭവ ങ്ങളും അവയുടെ ആഖ്യാനവും രഹസ്യങ്ങളാണ്. ദൈവത്തിന്റെ മാംസത്തിനുള്ളിൽ നിന്നുള്ള സ്വയാവിഷ്കാരം മനുഷ്യനുമായി പങ്കുവയ്ക്കുന്ന ദൈവത്തെ കണ്ടെത്തുന്നു. ഇന്ത്യ യിലെ തൈത്തരീയ ഉപനിഷദ് ചിന്തയിൽ (Tait 2:1-1) ബ്രഹ്മാവ് എന്ന ഈശ്വരൻ മനുഷ്യ ഹൃദയത്തിന്റെ ഗുഹയിൽ കാണാതെ കഴിയുന്നു (നിഖിതം ഗുഹായ) എന്നു പറയുന്നു.

“ലോകത്തെ ഭരിക്കുന്നതു ദൃശ്യമായതാണ്. എന്നാൽ, ജീവിതത്തെ നയിക്കുന്നതു മനസ്സിന്റെ ആന്തരികതയിലെ അദൃശ്യതയാണ്.”

ക്രൈസ്തവ മിസ്റ്റിക്കായ മയിസ്റ്റർ എക്കാർട്ട് എഴുതി “ദൈവം നമ്മോടു കൂടെയാണ്, നാം ദൈവമില്ലാതെയും; ദൈവം നമ്മോടു കൂടെ വീട്ടിലാണ്, നാം അവന് അന്യനായിരിക്കുന്നു.” കാർഡിനൽ ന്യൂമാൻ എഴുതി: ദൈവത്തിൽ വിശ്വസിക്കുക എന്നാൽ തന്നിൽത്തന്നെ വിശ്വസിക്കുന്നതാണ്. തന്റെ ജീവിതത്തിന്റെ ശുദ്ധവും ആഴവുമാർന്ന ശ്രദ്ധയിൽ ജീവിക്കു ന്നതാണ്. ഇതു സ്വാർത്ഥതയല്ല, മറിച്ച് തന്റെ ശ്രദ്ധ തന്നെ ശ്രവിക്കുന്നതാണ്. മനുഷ്യ മാംസത്തിലാണ് ദൈവം ലിഖിതമായിരിക്കുന്നത് (ജറെമിയ 31:33). ഈ മനുഷ്യമാംസ ത്തിൽ ദൈവവചനം കേൾക്കപ്പെടുന്നു. അത് എന്റെ ശബ്ദമല്ല. എന്നിലുള്ള എന്റെ അടി സ്ഥാനത്തിന്റെ മൊഴിയാണ്. ഞാൻ എന്നെ ശ്രദ്ധിക്കുമ്പോൾ എന്നിൽ ആലേഖിതമായ ദൈവികത ശ്രവിക്കുന്നു. ഞാൻ എന്നെ ശ്രവിക്കുമ്പോൾ ഞാൻ ഞാനാകുകയാണ്. ഞാൻ ലോകശക്തികളുടെ മോഹങ്ങളുടെ പിന്നാലെ ഓടുകയല്ല - എന്നിൽ എന്നെ നിഷേധിക്കുന്ന ശബ്ദമുണ്ട്, അത് എന്നെ തിരുത്തുന്നു, എന്നെ മോചിപ്പിക്കുന്നു.

എല്ലാം എന്റെ ബോധത്തിൽ മഴപോലെ പെയ്യുകയാണ്. മനഃസാക്ഷിയെന്നത് എന്നിലെ ഞാന ല്ലാത്തതിന്റെ ശബ്ദമാണ്. അതാണ് എനിക്ക് എന്നെക്കുറിച്ചുള്ള സത്യം. ഈ സത്യത്തെ ക്കുറിച്ചാണ് വിശുദ്ധ അഗസ്റ്റിൻ എഴുതിയത്. പ്രാതിഭാസിക ചിന്തകനായ എഡ്മണ്ട് ഹുസ്സേൽ തന്റെ “കർത്തേസ്യൻ ധ്യാനങ്ങൾ” എന്ന പുസ്തകത്തിന്റെ അവസാന വാക്കു കളാക്കിയത്. അതിങ്ങനെ, “പുറത്തുപോകേണ്ട, അകത്തേക്കു മടങ്ങുക. സത്യം നിന്നിൽ കുടികൊള്ളുന്നു.” ഈ സത്യം അറിയുന്ന ശ്രദ്ധയാണ് പ്രാർഥന. അത് ജീവിതത്തിന്റെ ശൈലിയാക്കി മാറ്റുന്നു. ഞാൻ എനിക്കു സന്നിഹിതനാകുന്നത് എന്നെ എന്നിൽ നിന്നു പുറത്തേക്ക് തള്ളുന്നു.

മിഷേൽ ഹെന്റി കാൾ മാർക്സിനെ ‘പാശ്ചാത്യ നാടുകളുടെ ക്രൈസ്തവചിന്തകരിൽ ഒരുവനായി’ വിശേഷിപ്പിക്കുന്നു. മനുഷ്യന്റെ ഏക പ്രതിസന്ധിയായി മാർക്സ് കണ്ട അന്യ വൽക്കരണം എന്ന മൗലിക ചിന്തയാണ്. തന്റെ സത്ത തന്നിലാണെന്നറിയാതെ അത് ലോകത്തിൽ അന്വേഷിക്കുന്ന യക്ഷി പീഡയായി മാർക്സ് അതു കാണുന്നു. ലോകത്തിന്റെ മിഥ്യകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലാണ്. മനുഷ്യന്റെ സത്ത അവനിൽത്ത ന്നെയാണ്. അതു വസ്തുനിഷ്ഠമല്ല, ആത്മനിഷ്ഠമാണ്. അതാണ് വസ്തുനിഷ്ഠമായ ദൈവം, അതാണ് മതം നടത്തുന്ന അന്യവൽക്കരണം. മനുഷ്യനു പുറത്ത് അവന്റെ സത്തയന്വേഷിക്കുന്നതാണ് മനുഷ്യന്റെ മൗലിക പരാജയം.

യഹൂദമതത്തിന്റെ ഏറ്റവും ശ്രേഷ്ഠമായതായി അവർ അനുഷ്ഠിച്ചതു സാബത്തായിരുന്നു. ഈ അനുഷ്ഠാനഭക്തിയെ യേശു വിമർശിച്ചു. അങ്ങനെ യേശു മതവിരുദ്ധനായി കൊല്ല പ്പെട്ടു. വചനം മാംസം ധരിച്ചവനായ യേശു മാംസത്തിന്റെ സത്യമാണ് വെളിവാക്കിയത്. അതു മനുഷ്യനിലെ ദൈവികതയായിരുന്നു. അതു തിരിച്ചറിഞ്ഞ മനുഷ്യൻ തന്റെ ആന്തരി കതയിലേക്കു തിരിയണം. അതു ലോകത്തിൽ നിന്നും വസ്തുനിഷ്ഠ പ്രതിഭാസങ്ങളിൽ നിന്നും തന്നിലേക്കു തന്നെയുള്ള തിരിച്ചിലായിരുന്നു. അതു അകത്തു ശ്രദ്ധിച്ചുള്ള ജീവിത മായിരുന്നു. ആ ശ്രദ്ധയിലാണ് സത്യം തിരിച്ചറിയുന്നത്. “എന്നെ കാണുന്നവൻ പിതാ വിനെ കാണുന്നു” (യോഹ. 14:8). “പിതാവും ഞാനും ഒന്നാണ്” (യോഹ. 10:3). അതു സൂര്യന്റെയോ ചന്ദ്രന്റെയോ വെളിച്ചമല്ല. അത് എന്റെ അഹത്തിന്റെ ആധിപത്യ ജ്വരവുമല്ല. ആ വെളിച്ചം ദാനമായി വന്നു ലഭിച്ചതാണ് - മഴപോലെ. ഞാൻ വെളിച്ചമല്ല, വിളക്കാണ്. വെളിച്ചം ദാനമായി കിട്ടിയ അനുഗ്രഹമാണ്. എന്നിലെ സത്യത്തിൽ ഞാൻ ജീവിക്കണം. അതു ഗ്രീക്കുക്ഷേത്രം കൽപ്പിച്ച തന്നെത്തന്നെ അറിയലാണ്. എന്റെ പൗരോഹിത്യജീവിത ത്തിൽ ഏകാന്തത എനിക്കു വലിയ പ്രശ്നമായിരുന്നില്ല. ഞാൻ ഞാനുമായും ഞാനും പുസ്ത കവുമായും ഇരുന്ന സർഗാത്മക സമയങ്ങളായിരുന്നു.

വചനമനസ്‌കാരം: No.216

അനന്തമായ പ്രപഞ്ചം: നമ്മൾ എന്നെന്നും ജീവിക്കുമോ?

🏃‍♂️ കാലുകൾ തളർന്നാലും തോൽക്കാത്ത ‘അത്ഭുത മനുഷ്യൻ’

അയല്‍ക്കാരനോടുള്ള സ്‌നേഹം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ തെളിവ്

നിലാവിന്റെ വീട് - 05