National

കേന്ദ്ര വിദ്യാഭ്യാസനയം ഏകപക്ഷീയമായി അടിച്ചേല്പിക്കരുത്ര്‍ പ്രസംഗിച്ചു.

sathyadeepam

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യാഭ്യാസനയരൂപീകരണം സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രമണ്യം കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുമുന്‍പ് വിശദമായ ചര്‍ച്ചകള്‍ ക്കും പഠനങ്ങള്‍ക്കും വിധേയമാക്കണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമവു മായി ചേര്‍ന്നു പോകുന്നതല്ല പുതിയ വിദ്യാഭ്യാസനയത്തിന്‍റെ ശിപാര്‍ശകള്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ആശ ങ്ക പ്രകടിപ്പിക്കുന്ന കമ്മീഷന്‍ ഭാരതത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് ഈ ന്യൂനപക്ഷ വിഭാഗങ്ങള്‍ നല്‍കി യ വിസ്മരിക്കാനാവാത്ത സംഭാവനകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംവരണം, അധ്യാപകനിയമനം തുടങ്ങി, ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവകാശങ്ങളില്‍ കടുത്ത നിയന്ത്രണവും പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യം വയ്ക്കുന്നു. ഇത് ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്.
ഭാരതത്തിലെ വിദ്യാഭ്യാസമേഖല ആവശ്യമെങ്കില്‍ കാവിവല്‍ക്കരിക്കുമെന്ന കേന്ദ്ര മാനവശേഷി സഹമന്ത്രി റാം ശങ്കര്‍ കഠാരിയുടെ പ്രസ്താവന ഇ ക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംബന്ധി ച്ച സൂചന നല്‍കുന്നു. ഭാരതത്തിന്‍റെ ബഹുസ്വരത നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ മതേതര വിശ്വാസികള്‍ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ് കേന്ദ്ര മാനവശേഷി സഹമന്ത്രിയുടെ പ്രസ്താവന. കമ്മിറ്റി റിപ്പോര്‍ട്ട് പൊതു ചര്‍ച്ചയ്ക്ക് വിഷയീഭവിപ്പിക്കാതെ പുതിയ വിദ്യാഭ്യാസനയം ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ന്യൂനപക്ഷ-മതേതര വിശ്വാസികളുടെ ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കാനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. പ്രസിഡ ന്‍റ് ജോഷി വടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജേ ക്കബ് ജി. പാലയ്ക്കാപ്പിള്ളി, സാലു പതാലില്‍, എം. എല്‍ സേവ്യര്‍, ജെസ്സി ജെയിംസ്, സി.ടി. വര്‍ഗ്ഗീസ്, ജെ. മരിയദാസ്, യു.കെ. സ്റ്റീഫന്‍, ബിനോയ് മഠത്തില്‍, സജി മാനന്തവാടി, ബിജു ആന്‍റണി, മാത്യു തലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്