National

വത്തിക്കാനില്‍ സീറോ മലബാര്‍ സഭാകാര്യാലയം ഉദ്ഘാടനം

Sathyadeepam

വത്തിക്കാനില്‍ സീറോ മലബാര്‍ സഭയ്ക്കായി സ്ഥാപിതമായ പ്രൊക്യൂറയുടെ നവീകരിച്ച വസതി 'ദോമൂസ് മാര്‍ തോമാ'യുടെ വെഞ്ചെരിപ്പും ഉദ്ഘാടനവും നടന്നു. നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരും പങ്കെടുത്തു. മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആദ്ലിമിന സന്ദര്‍ശനത്തിനു റോമില്‍ എത്തിയിട്ടുള്ള സീറോ മലബാര്‍ സഭയിലെ 48 മെത്രാന്മാരും സന്നിഹിതരായിരുന്നു. പൗരസ്ത്യ തിരുസംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി പ്രൊക്യൂറ ഉദ്ഘാടനം ചെയ്തു. ചാപ്പലിന്‍റെ വെഞ്ചരിപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സഭയുടെ വളര്‍ച്ചയ്ക്കും ഐക്യത്തിനും പ്രൊക്യൂറ ഒരു അടയാളമായി നിലകൊള്ളുമെന്ന് കര്‍ദിനാള്‍ സാന്ദ്രി പറഞ്ഞു. പൗരസ്ത്യ തിരുസംഘത്തിലെ പ്രതിനിധികളും വിവിധ തിരുസംഘങ്ങളുടെ ജനറല്‍ മാരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ക്ലരീഷ്യന്‍ ജനറല്‍ ഫാ. മാത്യു വട്ടമറ്റം, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. പോള്‍ ആച്ചാണ്ടി, ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ