ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകള്‍ ഒന്നു ചേര്‍ന്നു സഭകളുടെ ദേശീയ സംഘടനയ്ക്ക് (നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ-NFCI) രൂപം നല്‍കി. ബംഗളൂരുവില്‍ നടന്ന നാലാമത് നാഷണല്‍ ബിഷപ്‌സ് ഫെലോഷിപ്പ് യോഗത്തിലാണ് പുതിയ ഫെഡറേഷന്‍ രൂപീകരിക്ക പ്പെട്ടത്. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ഇവാഞ്ജലിക്കല്‍ സഭകളില്‍ നിന്നും മറ്റ് ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും സഭാമേധാവികളും 45 മെത്രാന്മാരും രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.
ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനായ ഹൈദരാബാദ് ആർച്ചുബിഷപ് കാര്‍ഡിനല്‍ ആന്റണി പൂള ആണ് പുതിയ ഫെഡറേഷന്റെ അധ്യക്ഷന്‍. ഇവാഞ്ചലിക്കല്‍ സഭയായ ഗുഡ്ഷെപ്പേര്‍ഡ് സഭയുടെ അധ്യക്ഷനും അഖിലേന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ആർച്ചുബിഷപ് ജോസഫ് ഡിസൂസ, സി ബി സി ഐ സഭൈക്യസംഭാഷണ സമിതി ചെയര്‍മാന്‍ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, മധ്യകർണ്ണാടക രൂപത ബിഷപ് വിൻസെന്റ് വിനോദ് കുമാര്‍ എന്നിവര്‍ കണ്‍വീനർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ക്രൈസ്തവര്‍ക്കെതിരെ വർധിച്ചുവരുന്ന പീഡനങ്ങളെ നേരിടുന്നതിന് ഇന്ത്യയില്‍ രൂപീകരിക്കപ്പെടുന്ന ആദ്യത്തെ സഭൈക്യവേദിയാണ് ഈ ഫെഡറേഷന്‍ എന്ന് ആർച്ചുബിഷപ് ഡിസൂസ പറഞ്ഞു. പുരോഹിതന്മാര്‍ക്കും പാസ്റ്റര്‍മാര്‍ക്കും സഭാംഗങ്ങള്‍ക്കും എതിരെ വ്യവസ്ഥാപിതമായ രീതിയിലുള്ള അക്രമങ്ങള്‍ അരങ്ങേറുകയാണ്. മതപരിവര്‍ത്തന നിയമങ്ങളാണ് ഇവര്‍ ആയുധമാക്കുന്നത്. ഇതു കൂടാതെ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളും ഉണ്ട് - ആർച്ചുബിഷപ് ചൂണ്ടിക്കാട്ടി.
140 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ 2.3 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. പക്ഷേ ക്രൈസ്തവ സഭയ്ക്ക് എതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ ഏറ്റവുമധികം മതപരിവര്‍ത്തന ആരോപണ ങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യയിലെ 13 സംസ്ഥാന ങ്ങളില്‍ ഇതുവരെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഇവ ക്രൈസ്തവ സഭാംഗങ്ങളെയും പുരോഹിതരെയും പാസ്റ്റര്‍മാ രെയും അധിക്ഷേപിക്കുന്നതിനും ആക്രമിക്കുന്ന തിനും ജയിലില്‍ അടയ്ക്കുന്നതിനും ദുരുപയോഗി ക്കുന്നു.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് നിയ ന്ത്രിക്കുന്നതിനുള്ള നിയമത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സഭാ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രാർഥന കൊണ്ടു മാത്രം കാര്യ മില്ല എന്ന് അദ്ദേഹം പറഞ്ഞു. 2014-ല്‍ ബി ജെ പി അധികാരത്തിലെത്തിയതിനുശേഷം ക്രൈസ്തവർ ക്കെതിരായ അക്രമങ്ങളില്‍ വലിയ വർധനവ് ഉണ്ടായി. 2014-ൽ ക്രൈസ്തവര്‍ക്കെതിരായ നൂറ്റമ്പ ത്തൊന്ന് അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തെങ്കില്‍ 2025-ല്‍ അത് 900 ഓളം ആയി ഉയര്‍ന്നു.
ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യ മുള്ള മുഖം അവതരിപ്പിക്കുക എന്നതാണ് ഫെഡ റേഷന്റെ ലക്ഷ്യമെന്ന് സി ബി സി ഐ സഭൈക്യ കമ്മീഷന്‍ സെക്രട്ടറി ഫാ. അന്തോണിരാജ് തുമ്മ പറഞ്ഞു. രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുംശേഷമാണ് സഭകളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഇങ്ങനെയൊരു വേദി രൂപീകരിക്ക പ്പെടുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.