National

ഹരിയാനയില്‍ ദേശീയ സമാധാന കണ്‍വെന്‍ഷന്‍

Sathyadeepam

സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ തുടരുമെന്നു പ്രഖ്യാപിച്ചും സമാധാനം സ്ഥാപിക്കാനുള്ള പുനഃപ്രതിബദ്ധത വിളംബരം ചെയ്തും അഞ്ചാമത് ദേശീയ സമാധാന കണ്‍വെന്‍ഷന്‍ ഹരിയാനയില്‍ നടന്നു. പതിനെട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഫാ. വര്‍ഗീസ് ആലങ്ങാടന്‍റെ പരിശ്രമത്തിലും നേതൃത്വത്തിലുമാണ് ദേശീയ സമാധാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു വരുന്നത്.

മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്‍റെ സമാപനത്തില്‍ കാനഡയില്‍ നിന്നുള്ള മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തക ജില്‍കാര്‍ ഹാരിസ് മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗക്കാര്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ട് നീതിപൂര്‍വം വ്യാപരിക്കുന്നവരാകാന്‍ അവര്‍ ആഹ്വാനം ചെയ്തു. സാമൂഹികനീതിയും സമാധാനവും, ഗാന്ധിയന്‍ ആദര്‍ശങ്ങളും ദേശീയോദ്ഗ്രഥനവും, യുവാക്കളും സമാധാന സംസ്ഥാപനവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. അനുരാധ ശങ്കര്‍, പണ്ഡിത ആനന്ദ, സുബ്ബറാവു, പി.വി രാജഗോപാല്‍, ജെയിന്‍ പീറ്റര്‍, സെയ്ദ് ഹസ്നെന്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പോള്‍ പൂവത്തിങ്കല്‍ ശാന്തി ധ്യാനം നയിച്ചു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി