National

കുടുംബകൂട്ടായ്മകള്‍ സഭയുടെ ചാലകശക്തി — മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍

Sathyadeepam

വിശ്വാസ വളര്‍ച്ചയില്‍ സഭയുടെ ചാലകശക്തിയാണ് കുടുംബ കൂട്ടായ്മകളെന്ന് സീറോ മലബാര്‍ സഭയുടെ കൂരിയമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പറഞ്ഞു. കേരളത്തിലെ സീറോ -മലബാര്‍ രൂപതകളില്‍ നിന്നുള്ള കുടുംബകൂട്ടായ്മ ഭാരവാഹികളുടെ യോഗം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനാ കേന്ദ്രീകൃതവും വിശ്വാസ കേന്ദ്രീകൃതവും സാമൂഹ്യ ചിന്താഗതിയുള്ളതുമായ കുടുംബങ്ങളുടെ വളര്‍ച്ചയില്‍ കുടുംബ കൂട്ടായ്മയ്ക്ക് നിസ്തുല സ്ഥാനമുണ്ടെന്നും സമൂഹത്തെ നന്മയിലേക്കു നയിക്കുന്നതില്‍ അവയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ-മലബാര്‍ കുടുംബകൂട്ടായ്മ സമിതിയുടെ ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷനായിരുന്നു. വിവിധ രൂപതകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് കൂരിയ വൈസ് ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍ മോഡറേറ്റ് ചെയ്തു. കുടുംബ കൂട്ടായ്മകളുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് ഡോ. കെ.എം. ഫ്രാന്‍സിസ് സെമിനാര്‍ നയിച്ചു. ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, ഡോ. രാജു ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം