National

കലാലയങ്ങളെ കലാപശാലയാക്കരുത് — കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

Sathyadeepam

കലാലയ രാഷ്ട്രീയത്തിന് നിയമസാധുത നല്‍കുന്ന പുതിയ നിയമ നിര്‍മ്മണത്തിനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹവും കേരളത്തിലെ സമൂഹമനസ്സാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തി. കലാലയരാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയെ മറികടക്കാനാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നത്. കേന്ദ്ര സര്‍വ്വകലാശാലയും കല്‍പിത സര്‍വ്വകലാശാലകളും സ്വാശ്രയകോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കേരളത്തിലെ കലാലയങ്ങളെ കലാപശാലകളാക്കി മാറ്റും.

കേരളത്തിലെ കലാലയങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ റിക്രൂട്ടിംഗ് സെന്‍റുറുകളാക്കി മാറ്റാനുള്ള ചില കേന്ദ്രങ്ങളുടെ സങ്കുചിത താല്പര്യങ്ങള്‍ക്കെതിരെ സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകണം. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമപോരാട്ടം നടത്താനും ടിച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി തീരുമാനിച്ചു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡന്‍റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, എം. ആബേല്‍, ഡി.ആര്‍. ജോസ്, ഷാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്