National

ശബ്ദമില്ലാത്തവര്‍ക്കിടയില്‍നിന്നു സന്യാസത്തിലേക്ക്

Sathyadeepam

ശബ്ദമില്ലാത്തവര്‍ക്കിടയില്‍ നിന്നു ഹോളിക്രോസ് സൊസൈറ്റിയുടെ സന്യാസജീവിതത്തിലേക്കു പ്രഥമ വ്രതവാഗ്ദാനം നടത്തി ബ്രദര്‍ ജോസഫ് തേര്‍മഠം ചരിത്രമായി. തമിഴ്നാട്ടിലെ ഏര്‍ക്കാടിലുള്ള ഹോളി ക്രോസ് നൊവിഷ്യേറ്റില്‍ വച്ചായിരുന്നു വ്രതവാഗ്ദാന കര്‍മ്മങ്ങള്‍ നടന്നത്. എറണാകുളം – അങ്കമാലി അതിരൂപതയില്‍ നിന്നുള്ള ജോസഫ് മുംബൈയിലാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ജന്മനാ ബധിരനായ ജോസഫിന്‍റെ ഏകസഹോദരനും ബധിരനാണ്. വൈദികനാകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നെങ്കിലും അതു പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ജോസഫ് പരിമിതികളില്‍ നിന്നുകൊണ്ടുതന്നെ അമേരിക്കയില്‍ ബധിര പ്രേഷിതത്വത്തിനു വേണ്ടിയു ള്ള ഡോമിനിക്കന്‍ മിഷനറീസ് സഭയില്‍ തത്ത്വശാസ്ത്ര – ദൈവ ശാസ്ത്ര പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് ഹോളിക്രോസ് സൊസൈറ്റിയുടെ ബധിരര്‍ക്കായുള്ള മിനിസ്ട്രിയില്‍ അംഗമായി. കോട്ടയം അയ്മനത്തെ ബധിരര്‍ക്കായുള്ള സഭാകേന്ദ്രത്തിലായിരുന്നു പരിശീലനം. സാധാരണ വൈദികാര്‍ത്ഥികള്‍ക്കൊപ്പം പൂന സെമിനാരിയിലും ഏര്‍ക്കാട് നൊവിഷ്യറ്റിലുമായി പഠനം പൂര്‍ത്തിയാക്കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം