National

ബിഷപ് ഡെറിക് ഫെര്‍ണാണ്ടസ് ബെല്‍ഗാം രൂപതാധ്യക്ഷന്‍

Sathyadeepam

കാര്‍വാര്‍ ബിഷപ് ഡോ. ഡെറിക് ഫെര്‍ണാണ്ടസിനെ ബെല്‍ഗാം മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2018 മേയ് മാസത്തില്‍, ബെല്‍ഗാം മെത്രാനായിരിക്കേ ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ട ഡോ. പീറ്റര്‍ മച്ചാഡോയ്ക്കു ശേഷം ബെല്‍ഗാമില്‍ മെത്രാനില്ലാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് കാര്‍വാറില്‍ നിന്നു ബിഷപ് ഡെറിക് ഫെര്‍ണാണ്ടസിനെ ബെല്‍ഗാമില്‍ നിയമിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ബെല്‍ഗാം രൂപതാംഗമായ ബിഷപ് ഡെറിക് 1954 ലാണു ജനി ച്ചത്. 1979 മേയ് 5-ന് ബെല്‍ഗാം രൂപതയ്ക്കുവേണ്ടി വൈദികനായി. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം 2004-2006-ല്‍ ബെല്‍ഗാം രൂപതയുടെ അഡ്മിനിസ്ടേറ്ററായിരുന്നു. 2007 ഫെബ്രുവരി 24-നാണ് കാര്‍വാര്‍ മെത്രാനായി നിയമിക്കപ്പെട്ടത്.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]