Kerala

സിസ്റ്റര്‍ വനജയ്ക്കു കെസിബിസി ജീവകാരുണ്യ അവാര്‍ഡ്

sathyadeepam

പാലാ: കെസിബിസി കാത്തലിക് കെയര്‍ഹോംസിന്‍റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡിനു പാലാ രൂപതയിലെ മണിയംകുളം ഇടവകയിലെ സിസ്റ്റര്‍ വനജ ചുവപ്പുങ്കല്‍ അര്‍ഹയായി. ഫാ. അബ്രഹാം കൈപ്പന്‍പ്ലാക്കല്‍ സ്ഥാപിച്ച സ്നേഹഗിരി സന്ന്യാസസമൂഹത്തിലെ അംഗമാണു സി. വനജ.
പാലാ രൂപതയില്‍ സെന്‍റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസിന്‍റെ കീഴില്‍ സ്നേഹഗിരി സിസ്റ്റേഴ്സിന്‍റെ 16 സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്കുന്നതു സിസ്റ്റര്‍ വനജയാണ്. 1976-ല്‍ സ്നേഹഗിരി സഭയില്‍ ചേര്‍ന്നു സമര്‍പ്പിതയായി. 1978-ല്‍ കൊഴുവനാല്‍ ഗേള്‍സ് ടൗണ്‍ ആയിരുന്നു ആദ്യത്തെ പ്രേഷിതരംഗം. തുടര്‍ന്നു പല സ്ഥാപനങ്ങളിലും സേവനം ചെയ്തു. ഇപ്പോള്‍ പാലാ രൂപതയിലെ മണിയംകുളം രക്ഷാഭവന്‍, കൃപാലയം എന്നീ സ്ഥാപനങ്ങളുടെ മദര്‍ സുപ്പീരിയറായി സേവനം ചെയ്യുന്നു. കോട്ടയം ജില്ലാ കണ്‍ട്രോള്‍ ബോര്‍ഡ് മെ മ്പര്‍ കൂടിയാണിത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്