Kerala

വനിതാദിനാഘോഷവും ആദരവും മാര്‍ച്ച് 12, വ്യാഴാഴ്ച വൈകുന്നേരം 5.30ന് 

Sathyadeepam

ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12, വ്യാഴാഴ്ച വൈകുന്നേരം 5.30ന് വനിതാദിനാഘോഷവും ആദരവും സംഘടിപ്പിക്കുന്നു. ശ്രീ ടി ജെ വിനോദ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ല റൂറല്‍ പോലീസ് മേധാവി കെ എസ് സുദര്‍ശന്‍ ഐപിഎസ് മുഖ്യാതിഥിയായിരിക്കും.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ, അനീഷ് ജോയ് എന്നിവര്‍ ആശംസകള്‍ നേരുന്നു. വണ്‍ ഹാന്‍ഡ് എംബ്രോയ്ഡറിലൂടെ പ്രശസ്തയായ കുമാരി അഞ്ജന ഷാജി, സെന്റ് ജോസഫ് സ്‌കൂള്‍ ടീച്ചര്‍ സിസ്റ്റര്‍  ആന്‍ ജോണ്‍, കൊച്ചി കോര്‍പ്പറേഷന്‍ ഹരിത കേരളം മിഷന്‍ കോഡിനേറ്റര്‍ നിസാ നിഷാദ്, മഹിളാ കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡണ്ട് ശോഭ റെജിലാല്‍,

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാരിക്കാമുറി പ്രസിഡന്റ് എന്‍ കെ ഓമന, എസ്എന്‍ഡിപി മൈക്രോ യൂണിറ്റ് കണ്‍ട്രോളര്‍ ഗിരിജ പീതാംബരന്‍, എസ് എന്‍ വി സദനം സെക്രട്ടറി എം ആര്‍ ഗീത, ഹരിത കര്‍മ്മ സേന ഡിവിഷന്‍ 11 സുജ ശിവാനന്ദന്‍, ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസ് മാനേജര്‍ അജിമോള്‍ ശ്യാം,

ചാവറ മാട്രിമോണി ക്ലൈന്റ് റിലേഷന്‍സ് അസിസ്റ്റന്റ് മാനേജര്‍ ലിജി രാജേഷ്, സേവ അക്കൗണ്ടന്റ് ഷീബ ബെന്നി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്റ്റാഫ് ലീന ഷാജി എന്നിവരെ ആദരിക്കുന്നു. സമ്മേളനത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സിഡി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം

നന്മയുടെ ഓര്‍മ്മകള്‍മാത്രം ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ ജേക്കബ് തൂങ്കുഴി നിത്യസമ്മാനത്തിന് യാത്രയായിട്ട് ഒരു വര്‍ഷം

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി