Kerala

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ് :  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സന്നദ്ധപ്രവര്‍ത്തക സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ബിന്‍സി സെബാസ്റ്റ്യന്‍, ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ബെസ്സി ജോസ് എന്നിവര്‍ സമീപം.

സന്നദ്ധപ്രവര്‍ത്തക സംഗമവും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സന്നദ്ധ പ്രവര്‍ത്തക സംഗമത്തിന്റെയും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍  ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കരുതലൊരുക്കി സാമൂഹ്യ പുരോഗതിക്ക് വഴിയൊരുക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കെ.എസ്.എസ്. എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. കൂടാതെ  കൊറോണ പ്രതിരോധത്തിനായുള്ള മാസ്‌ക്കുകളും സാനിറ്റൈസറും ഉള്‍പ്പെടുന്ന കിറ്റുകളും വിതരണം ചെയ്തു.
image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍