Kerala

സെൻ്റ് വിൻസെൻ്റ് ഡി പോൾ, എറണാകുളം-അങ്കമാലി അതിരൂപത കൗൺസിൽ വാർഷികവും തിരുനാളും

Sathyadeepam

കൊച്ചി: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ (SSVP) എറണാകുളം അങ്കമാലി അതിരൂപത കൗൺസിലിന്റെ വാർഷിക സമ്മേളനവും വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാളും ആഘോഷിച്ചു.

എറണാകുളം സെന്റ് ആൽബർട്സ് കോളേജ് പാപ്പാളി ഹാളിൽ നടന്ന സമ്മേളനത്തിൽ അതിരൂപത കൗൺസിൽ പ്രസിഡന്റ് പീറ്റർ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് എ. ഫ്രാൻസിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത കൗൺസിൽ സീനിയർ വൈസ് പ്രസിഡന്റ് ബെൻലി താടിക്കാരൻ സ്വാഗതം ആശംസിച്ചു. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ് ആന്റണി വാലുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി.

എറണാകുളം അതിരൂപത കൗൺസിലിന് കീഴിൽ 254 പുരുഷ കോൺഫറൻസുകളും 54 വനിതാ കോൺഫറൻസുകളും 5 യൂത്ത് കോൺഫറൻസുകളും ഉൾപ്പെടെ ആകെ 313 കോൺഫറൻസുകളിലായി 3,338 സജീവ പ്രവർത്തകരാണുളളത്.

കഴിഞ്ഞ 2025-26 കാലഘട്ടത്തിൽ അംഗങ്ങളിൽ നിന്ന് 1 കോടി 90 ലക്ഷം രൂപയുടെ രഹസ്യ പിരിവ് സമാഹരിച്ചു. കൂടാതെ ഭക്ഷ്യസഹായം, ചികിത്സാ സഹായം, ഭവന പദ്ധതികൾ തുടങ്ങിയ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ സാമ്പത്തിക വർഷം സൊസൈറ്റി ഏകദേശം 13.5 കോടി (പതിമൂന്നര കോടി) രൂപ സമാഹരിച്ച് വിതരണം ചെയ്തു.

അതിരൂപത കൗൺസിൽ സെക്രട്ടറി മാർട്ടിൻ റോയ് വാർഷിക റിപ്പോർട്ടും ട്രഷറർ ടി. സി. കുര്യൻ വാർഷിക കണക്കുകളും അവതരിപ്പിച്ചു. “സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ സമൂഹം എങ്ങനെ വിലയിരുത്തുന്നു” എന്ന വിഷയത്തിൽ ജോർജ് പുളിക്കൽ ക്ലാസ്സ് നയിച്ചു.

അതിരൂപത കൗൺസിൽ പ്രസിഡന്റ് പീറ്റർ സെബാസ്റ്റ്യൻ സന്ദേശം നൽകി. കൗൺസിൽ ആത്മീയ ഉപദേഷ്ടാവ് ഫാ.ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി വാർഷിക സന്ദേശം നൽകുകയും അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

കൗൺസിൽ വൈസ് പ്രസിഡന്റ് ലീമ ജോസ്, യുവജന പ്രതിനിധി അലൻ പോൾ, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യ കോൺസിലിയേഷൻ അംഗം ലിറ്റോ പാലത്തിങ്കൽ എന്നിവർ സംസാരിച്ചു. എ. വി. സേവ്യർ, ഫ്രാൻസിസ് ആന്റണി, ബേബി തെക്കൻ, ജോർജ് ജോസഫ്, ടോമിച്ചൻ ഇണ്ടിക്കുഴി, സ്റ്റീഫൻ കാഞ്ഞൂർ, ജിയോ മത്തായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബൈബിൾ കലോത്സവങ്ങളുടെ നീക്കിബാക്കി

പട്ടേലരുടെ സെന്റിന്റെ സുഗന്ധം തേടുന്നവർ

ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം റോമിൽ‍

വിശപ്പ് കുറ്റകൃത്യമെന്നു മാർ‍പാപ്പ

ആഗോള കത്തോലിക്കാ ജനസംഖ്യ 142.2 കോടി ഒന്നര കോടിയുടെ വർ‍ധനവ്