തിരുമുടിക്കുന്ന്: ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയില്‍ പുതിയ മതബോധന വര്‍ഷത്തിന്റെ ഉദ്ഘാടനവും വാര്‍ഷികവും സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു. കൊരട്ടി ഫൊറോന പ്രൊമോട്ടര്‍ പോളി തെക്കിനിയത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലനരംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ തോമസ് എം ഡി, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സോണി ജോസഫ് കണ്ടംകുളത്തി, സിസ്റ്റര്‍ പുഷ്പ മരിയ എന്നിവരെ ആദരിച്ചു. ഹെഡ് മാസ്റ്റര്‍ ഫിജോ പയ്യപ്പിള്ളി, അസി. വികാരി ഫാ. റോബിന്‍ വാഴപ്പിളളി, കൈക്കാരന്‍ ജോസ് തച്ചില്‍, കുടുംബയൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ബാബു കണ്ണമ്പുഴ, അധ്യാപകരായ എം.ഡി. തോമസ്, സോണി ജോസഫ്, സിസ്റ്റര്‍ പുഷ്പ, ഡോണ ഡെന്നി, സെക്രട്ടറി സിസ്റ്റര്‍ കരോളിന്‍ എന്നിവര്‍ പ്രസംഗിച്ചു.