Kerala

അഭിലാഷ് ഫ്രേസര്‍ക്ക് യുഎസ് കാത്തലിക്ക് മീഡിയ അവാര്‍ഡ്

Sathyadeepam

മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ ഫാദര്‍ എന്ന കവിതാ സമാഹാരം 2024 ലെ അമേരിക്കന്‍ കാത്തലിക്ക് മീഡിയ അസ്സോസിയേഷന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാത്തലിക്ക് പുരസ്‌കാരമായ സിഎംഎ ബുക്ക് അവാര്‍ഡ്‌സിന്റെ സാഹിത്യവിഭാഗത്തിലാണ് (കവിത, ലേഖനം,. ചെറുകഥ എന്നിവ ചേര്‍ന്ന വിഭാഗം) ഫാദര്‍ മൂന്നാം സമ്മാനം കരസ്ഥമാക്കിയത്. ജൂണ്‍ 21ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ വച്ചു നടന്ന കാത്തലിക്ക് മീഡിയ കോണ്‍ഫറന്‍സിലാണ് അവാര്‍ഡ്് പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഒറിഗണ്‍ സ്‌റ്റേറ്റിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് എന്ന രാജ്യാന്തര പ്രസാധകരമാണ് അഭിലാഷ് ഫ്രേസറുടെ ഫാദര്‍ പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ഗ്രീസിലെ ഏഥന്‍സില്‍ നടന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അഭിലാഷ് ഫ്രേസര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു.

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)