Kerala

തട്ടുപ്പാറ തീര്‍ത്ഥാടനം

Sathyadeepam

മഞ്ഞപ്ര: ക്രിസ്തുശിഷ്യനായ മാര്‍ തോമാ ശ്ലീഹാ തന്‍റെ മലയാറ്റൂര്‍ക്കുള്ള യാത്രയ്ക്കായി ഉപയോഗിച്ച പുരാതന ഒട്ടകപാത കടന്നുപോകുന്ന തട്ടുപാറ പള്ളിയില്‍ നോമ്പുകാല തീര്‍ത്ഥാടന പരിപാടികള്‍ക്ക് ആരംഭം കുറിച്ചുകൊണ്ടു വികാരി റവ. ഡോ. പോള്‍ കൈപ്രന്‍പാടനും നൂറുകണക്കിനു വിശ്വാസികളും കുരിശിന്‍റെ വഴി നടത്തി തോമാശ്ലീഹാ പാണ്ഡ്യരാജ്യത്തേക്കുള്ള (തമിഴ്നാട്) യാത്ര നടത്തിയ വഴി തട്ടുപ്പാറ മലയും മലയാറ്റൂരും ഉള്‍പ്പെടുന്ന ഒട്ടകപാതയിലൂടെയായിരുന്നു എന്ന പഴമക്കാരുടെ വിശ്വാസ ത്തെ ട്രാവന്‍കൂര്‍ മാനുവല്‍ എന്ന ചരിത്രപുസ്തകം ശരിവയ്ക്കുന്നുണ്ട്. തോമാശ്ലീഹായുടേതെന്നു വിശ്വസിക്കുന്ന പുരാതനമായ ഒരു പാദമുദ്ര ഈ ദേവാലയത്തിന്‍റെ മുറ്റത്തു പാറയില്‍ പതിഞ്ഞതിനെ വിശ്വാസികള്‍ വണങ്ങുന്നു. കൂടാതെ യാത്രാമദ്ധ്യേ തോമാശ്ലീഹാ വിശ്രമത്തിനായും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനായും ഉപയോഗിച്ച് ഒരു ഗുഹ പളളിയുടെ താഴെയുണ്ട്.
മലയാറ്റൂര്‍ കുരിശുമുടിയുടെ തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന തട്ടുപാറ പള്ളിയിലെ പ്രധാന തിരുനാള്‍ പുതുഞായറാഴ്ചതന്നെയാണ്. ഈ പ്രദേശത്തുള്ള ഇടവകപള്ളികളില്‍ നിന്നും ദുഃഖവെള്ളിയാഴ്ചയും നോമ്പിലെ മറ്റു ദിവസങ്ങളിലും വിശ്വാസികള്‍ കൂട്ടമായി കുരിശിന്‍റെ വഴി നടത്തി ഈ മല കയറുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം