Kerala

ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും അന്തര്‍ദേശീയ സെമിനാറും

Sathyadeepam

ദൈവശാസ്ത്രത്തില്‍ ബിരുദവും, ബിരുദാ നന്തര ബിരുദവും, ഡോക്ടറേറ്റും, തത്വശാസ്ത്ര ത്തില്‍ ബിരുദവും നല്കാന്‍ കഴിവുള്ള കേരള ത്തിലെ ആദ്യത്തെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റി റ്റിയൂട്ട് ആലുവ സെമിനാരിയില്‍ സ്ഥാപിതമായിട്ട് 50 വര്‍ഷങ്ങള്‍ തികഞ്ഞതിന്റെ ആഘോഷ ങ്ങള്‍ ആരംഭിച്ചു. മംഗലപ്പുഴ സെമിനാരിയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ റോമിലെ വിദ്യാ ഭ്യാസ സാംസ്‌കാരിക കാര്യാലയത്തിന്റെ മേ ധാവി കര്‍ദ്ദി. ജൂസെപ്പെ വെര്‍സാല്‍ദി സുവര്‍ ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജൂബിലിയോട നുബന്ധിച്ച് വരാപ്പുഴ ബസിലിക്കയില്‍ നിന്ന് കൊണ്ടുവന്ന ദീപശിഖ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈ സ് ചാന്‍സലര്‍ ബിഷപ്പ് ജോസഫ് മാര്‍ തോമ സ് ഏറ്റുവാങ്ങി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രൊ ചാന്‍ സലര്‍ ബിഷപ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അ ധ്യക്ഷത വഹിച്ചു. കേരള മേഖല ലത്തീന്‍ ക ത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡ ണ്ട് ബിഷപ്പ് ജോസഫ് കരിയില്‍, ഇന്‍സ്റ്റിറ്റ്യൂട്ടി ന്റെ പ്രസിഡണ്ട് ഫാ. ഡോ. സുജന്‍ അമൃതം എന്നിവര്‍ പ്രസംഗിച്ചു. 'സ്വത്വബോധവും ബ ഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനര്‍ നിര്‍ വചനം' എന്ന വിഷയത്തെക്കുറിള്ള അന്തര്‍ദേ ശീയ സെമിനാറിന്റെ ഉദ്ഘാടനം ആര്‍ച്ചുബി ഷപ്പ് ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. സെ മിനാറില്‍ ഇന്ത്യയ്ക്കു പുറമെ ഓസ്ട്രിയ, ഇറ്റലി, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതരും പ്രബന്ധാവതരണം നടത്തുന്നുണ്ട്.

ആലുവ സെമിനാരി റീത്തടിസ്ഥാനത്തില്‍ വിഭജിക്കുന്നതുവരെ സെമിനാരി റെക്ടര്‍ തന്നെയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ച 1972-ല്‍ സെമിനാരി റെക്ടറായിരുന്ന ഫാ. ഡൊമിനിക് ഫെര്‍ണാണ്ടസ് ഒ.സി.ഡിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ പ്രസിഡണ്ട്. കര്‍ദ്ദിനാള്‍ ജോ സഫ് പാറേക്കാട്ടിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ചാന്‍സലര്‍. ആലുവ സെമിനാരിയുടെ വിഭജനത്തെ തുടര്‍ന്ന് ലത്തീന്‍ സഭയുടെ മേജര്‍ സെമിനാരിയായിത്തീര്‍ന്ന കര്‍മ്മലഗിരിയും സീറോമലബാര്‍ സഭയുടെ മേജര്‍ സെമി നാരിയായിത്തീര്‍ന്ന മംഗലപ്പുഴയും ആണ് കേരളത്തിലെ മൂന്ന് കത്തോലിക്കാ സഭകളുടെയും പൊതു വിദ്യാഭ്യാസ സ്ഥാപനമായ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ട് കാമ്പസുകള്‍. രണ്ട് കാമ്പസുകളിലും വ്യത്യസ്ത പഠന കേന്ദ്രങ്ങളിലുമായി ആയിരത്തിലധികം വൈദികരും വൈദികാര്‍ത്ഥികളും സന്യസ്തരും സന്യാസാര്‍ത്ഥികളും അല്മായരും തത്വശാസ്ത്ര ദൈവശാസ്ത്ര മേഖലകളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്നുണ്ട്. കാമ്പസുകളിലെയും പഠന കേന്ദ്രങ്ങളിലെയും അക്കാദമിക്ക് കാര്യങ്ങളുടെ പരിപൂര്‍ണ്ണ ചുമതല പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു ആണ്. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിദൂര പഠന പരിപാടികളിലൂടെ നിരവധി പേര്‍ ദൈവശാസ്ത്രവും വിവിധ ഭാഷകളും അഭ്യസിക്കുന്നുണ്ട്. മതവും ചിന്തയും, പ്രേഷി ത കേരളം, ലിവിങ് വേര്‍ഡ്, പിയ ജേര്‍ണല്‍ ഓഫ് ഫിലോസഫി ആന്റ് റിലീജിയന്‍ എന്നിവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസി ദ്ധീകരണങ്ങളാണ്.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ