Kerala

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

Sathyadeepam

ചങ്ങനാശേരി: നീതി നിഷേധിക്കപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പോരാട്ടങ്ങളിൽ പങ്കുചേരുക എന്നത് ക്രൈസ്‌തവ ജീവിത ദൗത്യമാകണമെന്ന് കെസിബിസി എസ്‌സി, എസ്‌ടി കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം. ദളിത് കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന കൗൺസിൽ ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും തുല്യനീതി പ്രദാനം ചെയ്യുന്ന മതേതര ജനാധിപത്യ രാജ്യത്ത് മതപരമായ കാര്യങ്ങളുടെ പേരിൽ അവകാശം നിഷേധിക്കുന്നു. ദളിതർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാൽ അവകാശങ്ങൾ നഷ്ട‌മാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗീവർഗീസ് മാർ അപ്രേം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷിബു ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിസിഎംഎസ് സംസ്ഥാന ഡയറക്‌ടർ ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ സന്ദേശം നൽകി. തുടർന്ന് വിവിധ കർമപദ്ധതികളുടെ അവതരണം നടത്തി. ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത പ്രസിഡൻ്റ് ഡോ. സിജോ ജേക്കബ് നന്ദി പറഞ്ഞു.

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

സാമുവൽ - Chap 07 [2 of 2]

യാത്ര ഇഷ്ടമാണെങ്കിലും തിരിച്ചുവരാനുള്ള വഴി തെറ്റി പോകുമോ എന്നാണ് എന്റെ പേടി :  പി എഫ് മാത്യൂസ്

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍