Kerala

സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം

Sathyadeepam

അങ്കമാലി: എല്ലാവരും മാസ്‌ക് ധരിക്കുമ്പോള്‍ പുഞ്ചിരി പരസ്പരം കാണാനാവാത്ത സാഹചര്യത്തില്‍ സ്‌നേഹവും പുഞ്ചിരിയും കണ്ണുകളിലൂടെ പ്രകടമാവട്ടെ… എന്ന സന്ദേശവുമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ലുലു മാള്‍, ടോളിന്‍സ് വേള്‍ഡ് സ്‌കൂള്‍, ടോളിന്‍സ് ടയേഴ്‌സ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായി 'മാസ്‌ക്കും മിഴിയഴകും' സംസ്ഥാനതല ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു.

മാസ്‌ക് ധരിച്ച ശേഷം സൗഹാര്‍ദ്ദ ഭാവം വിടര്‍ത്തുന്ന കണ്ണുകളും മാസ്‌കും ഉള്‍പ്പെടെയുള്ള ചിത്രമാണ് അയക്കേണ്ടത്, പ്രായ ലിംഗ ഭേദമെന്യേ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാ ട്രാന്‍സ്‌ജെന്റേഴ്‌സിനും പ്രോത്സാഹന സമ്മാനം, ഫോട്ടോഷോപ്പിലും മറ്റും തയ്യാറാക്കിയ ചിത്രങ്ങള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല, ഒരാള്‍ ഒരു ഫോട്ടോ മാത്രമേ അയയ്ക്കാവൂ. വ്യക്തതയുള്ള ചിത്രങ്ങള്‍ അയയ്ക്ക ണം. ഇ-മെയിലിലോ വാട്‌സാപ്പിലോ ചിത്രങ്ങള്‍ അയയ്ക്കാം. മൊബൈലില്‍ എടുത്ത ചിത്രങ്ങളും സ്വീകാര്യമാണ്. ഇ-മെയില്‍ mediacentre@lfhospital.org/വാട്‌സാപ്പ് നമ്പര്‍: 9847138397. പൂര്‍ണ്ണ വിലാസം, പ്രായം, ബന്ധപ്പെടുവാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ എന്‍ട്രിയോടൊപ്പമുണ്ടാകണം. അവസാന തീയതി ജൂണ്‍ 30. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5001, 3001, 2001 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡ് നല്‍കും. അവസാന റൗണ്ടില്‍ എത്തുന്ന 25 പേര്‍ക്ക് ആറന്മുള കണ്ണാടി സമ്മാനമായി നല്‍കും.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?