Kerala

സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം വയനാടിന് കൈതാങ്ങായി

Sathyadeepam

തണ്ണീര്‍മുക്കം : തണ്ണീര്‍മുക്കം തിരുരക്ത പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ലളിതമാക്കി വയനാടിന് കൈതാങ്ങായി.

ഓഗസ്റ്റ് 11 ന് വളരെ വിപുലമായി നടത്താന്‍ നിശ്ചയിച്ചിരുന്ന വിശ്വാസ പരിശീലന വിഭാഗം വാര്‍ഷിക ആ ഘോഷങ്ങള്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിന്‍ വയനാടിന് ഒരു കൈ താങ്ങായി മാറ്റിക്കൊണ്ട് കുട്ടികളില്‍ നിന്ന് സമാഹരിച്ച തുക ക്ലാസ് ലീഡേഴ്‌സും, അധ്യാപകരും ചേര്‍ന്ന് പ്രത്യകം തയ്യാറാക്കിയ ബോക്‌സില്‍ നിക്ഷേപിച്ച് വികാരി ഫാ. സുരേഷ് മല്ലാനെ ഏല്പിച്ചു.

തികച്ചും ലളിതമായി നടത്തിയ വാര്‍ഷികത്തിന് പ്രധാന അധ്യാപകന്‍ ജേക്കബ് ചിറത്തറ, സി. സോണിയ എരര, ബ്രദര്‍ ജെറിന്‍, തോമസ് വെളീപ്പറമ്പില്‍, മര്‍ഫി കരയില്‍, ബോണി തകടിപ്പുറം, മാത്യുസ് ഇട്ടേക്കാട്ട്, ആല്‍ഫി വാടപ്പുറം, സാം മാത്യു മങ്കുഴിക്കരി എന്നിവര്‍ നേതൃത്വം നല്കി.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല