തൃശൂര്‍ : മികച്ച ഗാന്ധിയന്‍, സാമൂഹ്യ-സാംസ്‌കാരികനേതാവ് എന്നിവര്‍ക്ക് നല്കുന്ന ''ഡോ. കെ.കെ. രാഹുലന്‍ അവാര്‍ഡ്'', സംസ്‌കൃതപണ്ഡിതന് നല്കുന്ന ''അര്‍ണോസ് പാതിരി അവാര്‍ഡ്'' മികച്ച ചെണ്ടവാദ്യക്കാരന് നല്കുന്ന ''പി.എസ്. വാരിയര്‍ അവാര്‍ഡ്'', മികച്ച കോളേജ് പ്രിന്‍സിപ്പലിന് നല്കുന്ന ''ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ അവാര്‍ഡ്'', സാംസ്‌കാരികപ്രവര്‍ത്തകനായ കോളേജധ്യാപകന് നല്കുന്ന ''പ്രൊഫ. മരുമകന്‍ രാജ അവാര്‍ഡ്'' എന്നിവക്കാണ് ശുപാര്‍ശകള്‍ ക്ഷണിച്ചിട്ടുള്ളത്.
10,000 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡുകള്‍ക്ക് വിശദമായ ജീവചരിത്രവും ബന്ധപ്പെട്ട രേഖകളും സഹിതം ''ബേബി മൂക്കന്‍, സഹൃദയവേദി സെക്രട്ടറി, പി.ബി. നമ്പര്‍ 531, തൃശൂര്‍ - 20'' എന്ന വിലാസത്തില്‍ നവംബര്‍ 20 ന് മുമ്പ് അയയ്ക്കുക.
ഫോണ്‍: 7559950932.
E-mail : sahrudayaveditcr@gmail.com
അവാര്‍ഡുകള്‍ ഡിസംബറില്‍ നടക്കുന്ന സഹൃദയവേദി ഡയമണ്ട് ജൂബിലി സമാപനസമ്മേളനത്തില്‍ വെച്ച് സമ്മാനിക്കുന്നതാണ്.