Kerala

സഹൃദയവേദി വിവിധ ഗ്രന്ഥങ്ങളുടെ അവാര്‍ഡിനു ശുപാര്‍ശകള്‍ ക്ഷണിച്ചു

Sathyadeepam

തൃശൂര്‍ : സഹൃദയവേദി വര്‍ഷംതോറും നല്കുന്ന മികച്ച ജീവചരിത്രഗ്രന്ഥം നല്കുന്ന ''ഡോ. കെ.ടി. രാമവര്‍മ്മ അവാര്‍ഡ്'', നോവലിന് നല്കുന്ന ''ഡോ. പി.നാരായണന്‍കുട്ടി അവാര്‍ഡ്'', കവിതാഗ്രന്ഥത്തിനു നല്കുന്ന ''പി.ടി.എല്‍. അവാര്‍ഡ്'', ബാലസാഹിത്യകൃതിക്ക് നല്കുന്ന ''ജോര്‍ജ്ജ് ഇമ്മട്ടി അവാര്‍ഡ്'' എന്നിവക്കാണ് കൃതികള്‍ ക്ഷണിച്ചിട്ടുള്ളത്.

10,000 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ രണ്ടു കോപ്പികള്‍ വീതം ''ബേബി മൂക്കന്‍, സഹൃദയവേദി സെക്രട്ടറി, പി.ബി. നമ്പര്‍ 531, തൃശൂര്‍ - 20'' എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പ് അയയ്‌ക്കേണ്ടതാണ്. ഫോണ്‍: 7559950932.

അവാര്‍ഡുകള്‍ ഡിസംബറില്‍ നടക്കുന്ന സഹൃദയവേദി ഡയമണ്ട് ജൂബിലി സമാപനസമ്മേളനത്തില്‍ വെച്ച് സമ്മാനിക്കുന്നതാണ്.

E-mail : sahrudayaveditcr@gmail.com

വിമർശനങ്ങളെ അടിച്ചമർത്താതെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ഭരണകൂടം തയാറാകണം: കെ ആര്‍ എൽ സി സി

ആര്‍ച്ചുബിഷപ് ഒസ്കർ റോമേരോയെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്നാവശ്യം

യുഡിഎഫ് സർക്കാരിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രത്യാശാഭരിതം; ജനപക്ഷ ഇടപെടലുകൾ തുടർന്നും ആവശ്യം: കെസിബിസി ജാഗ്രത കമ്മീഷൻ  

ഫ്രാന്‍സിസ് പാപ്പായുടെ സ്വകാര്യ ഡയറി പ്രസിദ്ധീകരിക്കുന്നു

കര്‍ദ്ദിനാള്‍ സംഘത്തിന് പുതിയ ഡീന്‍: കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ താഗ്ലെ