Kerala

തിരുഹൃദയ തിരുനാളിനായി മുഖ്യമന്ത്രിയെത്തി

Sathyadeepam

പറവൂർ വിശുദ്ധ ഡോൺ ബോസ്ക്കോ ദേവാലയത്തിലെ തിരുഹൃദയ തിരുനാളിൽ പങ്കെടുത്ത് ആശംസകളർപ്പിയ്ക്കാൻ  മുഖ്യമന്ത്രി വി.ഡി സതീശൻ  എത്തി. സ്ഥലം എംഎൽ എ കൂടിയായ അദ്ദേഹം കഴിഞ്ഞ 25 വർഷങ്ങളായി തിരുന്നാളിന് പന്തൽ കാൽ നാട്ട് കർമ്മം നിർവ്വഹിച്ചു വരുന്നു. മുഖ്യമന്ത്രിയെ ഇടവക വികാരി ഫാ പ്രിൻസ് പട മാട്ടുമ്മൽ, സഹവികാരി ഫാ വിപിൻ മുതലാം പറമ്പിൽ,ജനറൽ കൺവീനർ ടോമികളത്തിപ്പറമ്പിൽ ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു തുടർന്ന് മുഖ്യമന്ത്രി തിരുന്നാളിന് ആശംസകൾ നേർന്നു. കോട്ടപ്പുറം രൂപത ബിഷപ് ഡോ അംബ്രോസ് പുത്തൻ വീട്ടിൽ സന്നിഹിതനായിരുന്നു.

ആയിരങ്ങൾ പങ്കെടുത്ത് തിരുഹൃദയ തിരുന്നാൾ സമാപിച്ചു. പറവൂർ വിശുദ്ധ ഡോൺ ബോസ്കോ ദേവാലയത്തിലെ തിരുഹൃദയ തിരുന്നാൾ സമാപിച്ചു. രാവിലെ 6.30 നുള്ള ദിവ്യബലിയിൽ ഫാ.ഡിക്സൺ റിബേയ്‌റോ മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രസുദേന്തി വാഴ്ചക്ക് ശേഷം നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ കോട്ടപ്പുറം രൂപത ബിഷപ്പ് മുഖ്യ കാർമ്മികത്വം വഹിച്ചു ഫാ യേശുദാസ് പഴമ്പിള്ളി വചന പ്രഘോഷണം നടത്തി.

ഫാ ബെർണാഡ്, ഫാ പ്രിൻസ് പടമാട്ടുമ്മൽ ഫാ ബിയോൺ കോണത്ത്, ഫാ വിപിൻ മുതലാം പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് കളത്തിൽ ക്രിസ്റ്റഫർ ജോയി, ആക്കപ്പിള്ളി റോക്കി തോമസ്, വലിയാറ ജിതിൻ മെൻ്റെസ് മെമ്മോറിയൽ അവാർഡ് ബിഷപ്പ് വിതരണം ചെയ്തു തുടർന്ന് ബിഷപ്പ് നേർച്ചസദ്യ ആശിർവദിച്ച് വിളമ്പി. ഉച്ചതിരിഞ്ഞ് നടന്ന ദിവ്യബലി ആരാധന, നൊവേനകൾക്ക് ഫാ ബിയോൺ കോണത്ത്, ഫാ. ജാക്സൺ വലിയ പറമ്പിൽ, ഫാ ജോയ് കല്ലറക്കൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.

വൈകുന്നേരം 6.30 ന് നടന്ന കൃതജ്ഞത ദിവ്യബലിയോടെ തിരുന്നാൾ സമാപിച്ചു . രാത്രി 8 വരെ  തിരുഹൃദയ ഊട്ട് സദ്യ വിശ്വാസികൾക്ക് വിതരണം ചെയ്തു. 25000 പേർക്കാണ് ഊട്ട് സദ്യ ഒരുക്കിയത്. തിരുനാളിൻ്റെ എട്ടാമിടം ജൂൺ 19 വെള്ളിയാഴ്ച്ച ആചരിക്കും

വിമോചന സമര രക്തസാക്ഷികളെ അനുസ്മരിച്ചു

ഗലാത്തിയ - Chap.2 [3of3]

വിശുദ്ധ ജെര്‍മെയിന്‍ കസിന്‍ (1579-1601) : ജൂണ്‍ 15

ഗലാത്തിയ - Chap.2 [2of3]

വിശുദ്ധ മെത്തോഡിയസ് (847) : ജൂണ്‍ 14