Kerala

സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ടാക്കുന്നു : ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്‌

Sathyadeepam

കൊച്ചി : സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ട് നയിക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ബിഷപ്.

ഒട്ടേറെ കാര്യങ്ങളില്‍ സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവയ്ക്കു മ്പോള്‍ മദ്യനയത്തില്‍ ഉദാസീന നിലപാടാണ്. കോവിഡ് കാലത്ത് മദ്യശാലകള്‍ അടഞ്ഞു കിടന്നപ്പോള്‍ നാട്ടിലുണ്ടായ ശാന്തിയും സമാധാനവും വളരെ വലുതായിരുന്നു. മദ്യശാലകള്‍ തുറന്ന ഉടനെ കൊലപാതകങ്ങളും ഗാര്‍ഹിക പീഡനങ്ങളും അടിപിടി അക്രമങ്ങളും ആത്മഹത്യകളും വിവാഹമോചന കേസുകളും വര്‍ദ്ധിച്ചു. മദ്യമില്ലാതായാല്‍ കേരളത്തില്‍ ഉണ്ടാകുമെന്നു പ്രചരിപ്പിക്കപ്പെട്ട യാതൊരു ദുരന്തവും സംഭവിച്ചില്ല. മറിച്ച്, ഗുണങ്ങളാണുണ്ടായത്. മദ്യനിരോധനമാണ് ജനനന്മയ്ക്ക് ഗുണകരമെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കണം. മദ്യനയം തിരുത്തി ജന ക്ഷേമകരമായ നയങ്ങള്‍ ആവിഷ്‌കരിക്കണം. ബിഷപ് പറഞ്ഞു.

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)