Kerala

ആര്‍ ടി ഐ ഭാരവാഹികള്‍

Sathyadeepam

കൊച്ചി: വിവരാവകാശ അപേക്ഷകളും അപ്പീലുകളും സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആര്‍ ടി ഐ കേരള ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരുകളും ഇതര സംസ്ഥാന സര്‍ക്കാരുകളും ആര്‍ടിഐ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടും സൈബര്‍ സംസ്ഥാനമായ കേരളം ഇതുവരെയും ഈ സംവിധാനം ആരംഭിച്ചിട്ടില്ലെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന പൗരന്‍റെ വിവരങ്ങള്‍ 48 മണിക്കൂറിനകം ലഭിക്കണമെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥ കേരളത്തില്‍ നിലവില്‍ നടപ്പിലാക്കാന്‍ കഴിയില്ല. പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം സഹായകരമാണെന്നും പ്രമേയത്തില്‍ പറഞ്ഞു. സ മ്മേളനത്തില്‍ 26 അംഗ സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തു. കെ.എന്‍.കെ. നമ്പൂതിരി-രക്ഷാധികാരി, അഡ്വ. ഡി.ബി. ബിനു-പ്രസിഡന്‍റ്, അഡ്വ. എ. ജയകുമാര്‍-ജനറല്‍ സെക്രട്ടറി, ജോളി പവേലില്‍, പത്മന്‍ കോഴൂര്‍-സെക്രട്ടറി, ജി. ശശികുമാര്‍, മുണ്ടേല പി. ബഷീര്‍-വൈസ് പ്രസിഡന്‍റ്, കെ.എ. ഇല്ല്യാസ്-ട്രഷറര്‍, ഡിക്സന്‍ ഡിസില്‍വ-കോര്‍ഡിനേറ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്