Kerala

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേരാന്‍ ജനപ്രതിനിധികള്‍ തയ്യാറാവണം: ആര്‍ച്ചുബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Sathyadeepam

കൊച്ചി: കുടുംബത്തിലും സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃക കളായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.

വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യസമിതിയുടെ നേതൃത്വത്തില്‍ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം 'തദ്ദേശാദരം 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണനിര്‍വഹണ സംവിധാന ങ്ങളില്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാക്കുന്നതിനും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജനപ്രതിനിധി കള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് ആര്‍ച്ചുബിഷപ് കൂട്ടി ചേര്‍ത്തു.

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പാപ്പാളി ഹാളില്‍ വച്ച് നടന്ന ആദര സമ്മേളന ത്തില്‍ വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വികാരി ജനറല്‍ മോണ്‍ മാത്യു കല്ലിങ്കല്‍, ടി ജെ വിനോദ് എം എല്‍ എ, മേയര്‍ വി കെ മിനിമോള്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്‍ഡ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം മേരി വിന്‍സെന്റ് ഇടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ക്ലീറ്റസ്, സംഘാടകസമിതി ചെയര്‍മാന്‍ ഫാ. യേശുദാസ് പഴമ്പിള്ളി, ജനറല്‍ കണ്‍വീനര്‍ റോയ് ഡിക്കൂഞ്ഞ, കെ എല്‍ സി എ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചാ യത്ത് എന്നിവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളായ 128 പേരെ യാണ് സമ്മേളനത്തില്‍ ആദരിച്ചത്. അതിരൂപത രാഷ്ട്രീയകാര്യ സമിതിയിലെ അല്‍മായ സംഘടന കളായ കെ എല്‍ സി എ, കെ സി വൈ എം, കെ എല്‍ സി ഡബ്ലിയു എ, സി എസ് എസ്, കെ എല്‍ എം, ആംഗ്ലോ ഇന്ത്യന്‍ അസ്സോസി യേഷന്‍ എന്നീ സംഘടനകളാണ് ആദരവ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

നിങ്ങളുടെ പുതുവര്‍ഷ പ്രതിജ്ഞകള്‍ ഉപേക്ഷിക്കാന്‍ ഒരു സമയം

റിച്ചിയിലെ വിശുദ്ധ കാതറീന്‍ (1522-1590) : ഫെബ്രുവരി 13

എലപ്പുള്ളിയിലെ ബ്രൂവറി ഒരിക്കലും നടക്കാത്ത ദുഃസ്വപ്നം: കെ സി ബി സി മദ്യവിരുദ്ധ സമിതി

എസ് ബി കോളേജും എം പി പോള്‍ സാറും

സി ബി സി ഐ യ്ക്കു പുതിയ നേതൃത്വം, പ്രസിഡന്റ് കാര്‍ഡിനല്‍ പൂള