Kerala

പ്രാർഥനാഗീതികൾ മുഴങ്ങി; ഇടയപദവിയിൽ അഭിഷിക്തനായി മാർ തോമസ് ആനിമൂട്ടിൽ

Sathyadeepam

കോട്ടയം • പ്രാർഥനാചൈതന്യവും അനുഷ്ഠാനസൗന്ദര്യവും നിറഞ്ഞ അന്തരീക്ഷത്തിൽ കോട്ടയം അതിരൂപതയുടെ എട്ടാമത്തെ ബിഷപ്പും സഹായമെത്രാനുമായി മാർ തോമസ് ആനിമൂട്ടിൽ (64) അഭിഷിക്തനായി. യൂറോപ്പിലെ കൊയിന രൂപതയുടെ സ്ഥാനീയ മെത്രാനായും അദ്ദേഹം സ്ഥാനമേറ്റു.

അതിരൂപതയിലെ ബിഷപ്പുമാർക്കു പുറമേ, ഇതരസഭകളിലെയും രൂപതകളിലെയും നാൽപതോളം മെത്രാൻമാരുടെ സാന്നിധ്യം ചടങ്ങുകളെ അനുഗ്രഹപൂർണമാക്കി. ക്രിസ്തുരാജ കത്തീഡ്രലിൽ ഉച്ചയ്ക്ക് 2ന് ആരംഭിച്ച ചടങ്ങുകളിൽ വിശ്വാസിസഹസ്രങ്ങൾക്കൊപ്പം സാമൂഹിക-സാാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കുചേർന്നു.

അതിരൂപത ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികനും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമികരുമായി. നിയുക്ത ബിഷപ്പ് മോൺ. തോമസ് ആനിമൂട്ടിൽ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. സഭയിലുള്ള വിശ്വാസവും സഭാതലവനോടുള്ള വിധേയത്വവും അദ്ദേഹം ഏറ്റുപറഞ്ഞു.

കൈവെയ്പ് ശുശ്രൂഷയ്ക്കുശേഷം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, മോൺ. തോമസ് ആനിമൂട്ടിലിന്റെ ശിരസ്സിൽ മുടി ചൂടിച്ച് അംശവടി നൽകി. കെസിബിസി പ്രസിഡന്റും കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ, ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് എന്നിവർ പ്രസംഗിച്ചു.

റൂത്ത് [അധ്യായം 3] - Part 1

വി. ഇവാള്‍ഡ് സഹോദരന്മാര്‍ (-695) : ഒക്‌ടോബര്‍ 3

കുരിശ് യുദ്ധങ്ങൾ [തുടർച്ച]

ക്ഷതങ്ങൾ

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]