Kerala

പ്രോലൈഫ് ദിനാഘോഷം - 2026

Sathyadeepam

കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026 ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം മാർച്ച് 25 ബുധനാഴ്ച തലശ്ശേരി അതിരൂപത പാസ്റ്ററൽ സെൻററിൽ വച്ച്  നടക്കും.
"ജീവ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക് "എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.

അന്നേദിവസം രാവിലെ 8.30 ന് തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞൂർ സെബാസ്റ്റ്യൻ പാലാകുഴി അർപ്പിക്കുന്നദിവ്യബലിയോട് കൂടി പരിപാടികൾ ആരംഭിക്കും.തുടർന്ന് കെ സിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും.

തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംമ്പ്ലാനി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ സുൽത്താൻബത്തേരി രൂപത ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് അദ്ധ്യക്ഷത വഹിക്കും.

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ്പ് ഡോ. തോമസ് മാർ യൗസേ ബിയൂസ് ഓൺലൈൻ സന്ദേശം നൽകും. ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ ,ജനറൽ സെക്രട്ടറി ശ്രീ ജെയിംസ് ആഴ്ചങ്ങാടൻ,ട്രഷറർ ശ്രീ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ശ്രീ ജോർജ് എഫ് സേവ്യർ, ശ്രീ സാബു ജോസ്,തലശ്ശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ജോബി കോവാട്ട്,
പ്രസിഡൻറ് ശ്രീ ലോറൻസ് കടിക്കാട്ടിൽ, സീറോ മലബാർ പ്രോലൈഫ് അപ്പസ്തൊലേറ്റ് സെക്രട്ടറി ശ്രീ ജോയ്സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം കോഡിനേറ്റർ ശ്രീ ആൻ്റണി പത്രോസ് തുടങ്ങിയവർ സംസാരിക്കും.

ശ്രീ ടോമി ഓലിക്കൽ, സിസ്റ്റർ ലിൻഡ സി എച്ച് എഫ്,
ശ്രീ നോബർട്ട് കക്കാരിയിൽ, ശ്രീമതി സെമിലി സുനിൽ, ശ്രീമതി ഷീബ തെക്കേടത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

"ജീവൻ്റെ സംരക്ഷണം സാമൂഹ്യ നന്മയ്ക്ക്" എന്ന വിഷയത്തിൽ ഡോ. ഫ്രാൻസിസ് ജെ ആറാടനും, "ജീവനെ ഹനിക്കുന്ന ലഹരിയുടെ പുതിയ രൂപവും ഭാവവും" എന്ന വിഷയത്തിൽ ഡോ. ഫെലിക്സ് ജെയിംസും ക്ലാസുകൾ നയിക്കും.
തുടർന്നു നടക്കുന്ന ചർച്ചകൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ മോഡറേറ്റർ ആയിരിക്കും.
ചടങ്ങിൽ വെച്ച് മരിയ ഭവൻ പൂപറമ്പ്, സ്നേഹാലയം അമ്പലത്തറ, സ്നേഹ ഭവൻ കൊളയാട്, ആശാഭവൻ കുറുവൻചാൽ എന്നീ സ്ഥാപനങ്ങളെയും, ഫാ. പ്രിയേഷ് കളരിമുറിയിൽ, ശ്രീ ഷാജി & ശ്രീമതി ബോബി വേറനാനിക്കൽ വലിയ കുടുംബത്തെയും കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആദരിക്കും.

കൂടാതെ നാൽപ്പതോളം സ്ഥാപനങ്ങളെ കൂടി തലശ്ശേരി അതിരൂപത ആദരിക്കും. തുടർന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങും.

കേരളത്തിലെ മുഴുവൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. പ്രോലൈഫ് ജപമാല റാലിയും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

സി എം ഐ സഭാധ്യക്ഷനായി വീണ്ടും ഫാ. പോൾ ആച്ചാണ്ടി

വിശുദ്ധ മരിയ ജോസഫ (1842-1912) : മാര്‍ച്ച് 22

വി. യോഹന്നാൻ - Chap.1 [4of4]

വിശുദ്ധ നിക്കോളാസ് ഫ്‌ളു (1417-1487) : മാര്‍ച്ച് 21

ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി