Kerala

പാലാ KSRTC ഡിപ്പോയിലെ ബസ് ക്ലീനിങ്ങുമായി എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങള്‍

Sathyadeepam

എസ് എം വൈ എം പാലാ രൂപതയുടെയും എസ് എം വൈ എം രാമപുരം ഫൊറോനയുടെയും രാമപുരം യൂണിറ്റിന്റെയും കാട്ടാമ്പാക്ക് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലാ KSRTC ഡിപ്പോയിലെ ബസ്സുകള്‍ കഴുകി വൃത്തിയാക്കി.ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4.30 വരെയുള്ള സമയത്ത് 10 ബസ്സുകള്‍ അമ്പതോളം വരുന്ന പാലാ രൂപതയിലെ യുവജനങ്ങള്‍ കഴുകി വൃത്തിയാക്കി. പാലാ രൂപത ഡയറക്ടര്‍ ഫാ.മാണി കൊഴുപ്പന്‍കുറ്റി,പാലാ രൂപത പ്രസിഡന്റ് തോമസ് ഇടാട്ടുകുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, രൂപത ജോയിന്‍ ഡയറക്ടര്‍ സി. നവീന സിഎംസി,സെക്രട്ടറി ആല്‍ഫി ഫ്രാന്‍സിസ്,ജോയിന്റ് സെക്രട്ടറി മെര്‍ലിന്‍ സാബു,ട്രഷറര്‍ എബി നെയ്ജില്‍, സ്റ്റേറ്റ് കൗണ്‍സിലര്‍ ജിയോ റോയ്, സിന്‍ഡിക്കേറ്റ് കൗണ്‍സിലേസ് അഭിജിത്ത് സാബു, നീതു ടോമി, രാമപുരം ഫൊറോന പ്രസിഡന്റ് ഐവിന്‍, രാമപുരം A യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍,B യൂണിറ്റ് പ്രസിഡന്റ് നന്ദന,കാട്ടാമ്പാക്ക് യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task