കൊച്ചി: ഭാവി തലമുറക്കായി നല്ല മരങ്ങൾ വച്ചുപിടിപ്പിക്കുവാൻ സാധിക്കുന്നുവെങ്കിൽ അതായിരിക്കും മികച്ച സമ്പാദ്യമെന്നു ഡെപ്യൂട്ടി ഫോറസ്റ്റ് കൺസെർവേറ്റർ എ .ജയമാധവൻ അഭിപ്രായപ്പെട്ടു. വൃക്ഷതൈ വച്ചുപിടിപ്പിച്ചാൽ മാത്രം പോരാ അതിനെ പരിപാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചാവറ കൾച്ചറൽ സെന്റർ , കൊച്ചി മെട്രോ റെയിൽ, ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ ഫാമിലി വെൽഫെയർ സെന്റര്, വേൾഡ് മലയാളീ കൌൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ വൃക്ഷതൈ നടീലും വിതരണവും ഡെപ്യൂട്ടി ഫോറസ്റ്റ്കൺസെർവേറ്റർ ശ്രീ. എ. ജയമാധവൻ ഉത്‌ഘാടനം ചെയ്തു. തുടർന്ന് ലോക സൈക്കിൾ ദിനത്തിൻറെയും പരിസ്ഥിതി ദിനത്തിൻറെയും പ്രാധാന്യം ഉത്‌ഘോഷിച്ചുകൊണ്ടു
നടത്തിയ സൈക്കിൾ റാലി അദ്ദേഹം ഫ്ളാഗ്ഓഫ് ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുക ... ആരോഗ്യം നിലനിർത്തുക ....എന്ന മുദ്രാവാക്യവുമായി എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ വഴി രാജേന്ദ്രമൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എത്തുകയും പ്രണാമം അർപ്പിക്കുകയും ചെയ്തു. തുടർന്ന് കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ സൈക്കിൾ റാലി സമാപിച്ചു. ഫാ.തോമസ് പുതുശ്ശേരി സി.എം ഐ. , അധ്യക്ഷത വഹിച്ചു. കെ.എം ആർ എൽ. ഉദോഗസ്ഥരായ ശ്രീജിത്ത്, ഷെറിൻ വിൽസൺ , ജോൺസണ് . സി. എബ്രഹാം, ജിജോ പാലത്തിങ്കൽ ,മിയ എബ്രഹാം, ജോളി പവേലിൽ, ജോ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ സ്ലോഗൻ മത്സരവിജയികൾക്ക് എ. ജയമാധവൻ സമ്മാനങ്ങൾ വിതരണം ചെയ്തു.