Kerala

ഒല്ലൂര്‍ ഫൊറോനപ്പള്ളിയില്‍ വി. എവുപ്രാസ്യയുടെ തിരുനാള്‍ ആഘോഷിച്ചു

Sathyadeepam

ഒല്ലൂര്‍: ഫൊറോന പള്ളി ഇടവകയില്‍ വി. എവുപ്രാസ്യയുടെ ഇരുപതാമത് തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ നടന്ന ലദീഞ്ഞ്, തിരുനാള്‍ കുര്‍ബ്ബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫൊറോന വികാരി ഫാ. വര്‍ഗ്ഗീസ് കുത്തൂര്‍ കാര്‍മ്മികത്വം വഹിച്ചു.

തുടര്‍ന്ന് ഇദംപ്രദമമായി പള്ളി ചുറ്റി നടന്ന പ്രദക്ഷിണത്തിന് ഫാ. ഡേവീസ് പുലിക്കോട്ടില്‍ കാര്‍മ്മികത്വം വഹിച്ചു. ബാന്‍റ്വാദ്യം, പൊന്‍കുരിശ്, മുത്തുകുടകള്‍ എന്നിവയോടെ വി. എവുപ്രാസ്യയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് ഫാ. ജിജോ തറയില്‍, ഡീക്കന്‍ സിറിള്‍ വട്ടക്കാട്ടുശ്ശേരി, ട്രസ്റ്റിമാരായ ബെന്നി അപ്പാടന്‍, തോമസ് കൂള, ഷോണി പെരുമാടന്‍. വി.ജെ. പ്രശോഭ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുശേഷിപ്പ് വണക്കവും നേര്‍ച്ചയപ്പവിതരണവും ഉണ്ടായിരുന്നു.

ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം

മനസിന് കരുതലുമായികാത്തലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി കേരള റീജിയണ്‍

സമയം മറിച്ചു വില്ക്കുമ്പോൾ

വിശുദ്ധ ഇഗ്നേഷ്യസ് അന്ത്യോക്യ (45-107) : ഒക്‌ടോബര്‍ 17

വഴി തെറ്റുന്ന ഇന്ത്യ, വഴി കാട്ടുന്ന ജെൻ സി!