Kerala

നവകേരള സൃഷ്ടിക്കായും, ലഹരിക്കെതിരെ പോരാടാനും സ്ത്രീകള്‍ തയ്യാറാകണം: ബിഷപ് ആന്റണി വാലുങ്കല്‍

Sathyadeepam

കൊച്ചി: നവകേരള സൃഷ്ടിക്കായി സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിക്കെതിരെ പ്രതികരിക്കാനും തടയിടാനും അമ്മമാരടങ്ങുന്ന സ്ത്രീസമൂഹം തയ്യാറാകണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു.

കെ.എല്‍.സി.ഡബ്ല്യു.എ കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസ്സോസി യേഷന്‍ വരാപ്പുഴ അതിരൂപത പതിനഞ്ചാമത് വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിന്റെ വിവിധ കോണുകളിലേക്ക് സ്ത്രീസമൂഹം കടന്നുവരുമ്പോഴാണ് സല്‍ഭരണം ഉണ്ടാകുന്നതിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലുണ്ടായിട്ടുള്ള വിപ്ലവകരമായ പല മുന്നേറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത് സ്ത്രീകളാണ്. അത്തരത്തില്‍ ഇനിയും നിരവധി വിഷയങ്ങള്‍ അവര്‍ ഏറ്റെടുക്കാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ.എല്‍.സി.ഡബ്ല്യു.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. എറണാകുളം എം.എല്‍.എ ടി.ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു.

വിജയിച്ച ജനപ്രതിനിധികള്‍ക്ക് യോഗത്തില്‍ ആദരവ് നല്‍കി.ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. യേശുദാസ് പഴമ്പിള്ളി, റാണി പ്രദീപ്, അഡ്വ. ഷെറി ജെ. തോമസ്, റോയി ഡികുഞ്ഞ, ലിസി സെബാസ്റ്റ്യന്‍, അഡ്വ. എല്‍സി ജോര്‍ജ്, ഡോ. ഗ്ലാഡിസ് തമ്പി, റീന റാഫേല്‍, ഡോ. ബീന പി.ജെ, ആലീസ് ജോസഫ് , മീന റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

കെ സി ബി സി ബൈബിള്‍ ക്ലാസുകള്‍ പി ഒ സി യില്‍ തുടങ്ങുന്നു

എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വർഷത്തിനു തുടക്കം കുറിച്ചു

കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റിന്റെ കരുതലിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ദേശീയ തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

മികച്ച ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അന്തർദേശീയ പുരസ്‌കാരം നൈപുണ്യയ്ക്ക്