

തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് നേതൃയോഗം നടത്തി. 2026 ജൂലൈ 19 ഞായർ ഉച്ചതിരിഞ്ഞ് 2.30 ന് ആർച്ച്ബിഷപ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ വർക്കിംങ്ങ് കമ്മറ്റി അംഗങ്ങൾ, ഫൊറോന ഭാരവാഹികൾ, വിവിധ ഫോറം ഭാരവാഹികൾ പങ്കെടുത്തു. ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഡയറക്ടർ റവ. ഡോ ഫ്രാൻസിസ് പള്ളിക്കുന്നത്തിൻ്റെയും ജൂബിലി ആഘോഷിച്ചു.
ഷെവിലിയർ അഡ്വ ബിജു കുണ്ടുകുളം മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലിത്തയ്ക്കും, ഡോ മേരി റജീന ഫ്രാൻസീസ് പള്ളിക്കുന്നത്ത് അച്ചനേയും ബൊക്കെ നൽകി ജൂബിലി ആശംസകൾ നേർന്നു. ജൂബിലി കേക്ക് മുറിച്ച് വിതരണം ചെയ്തു. കത്തോലിക്ക കോൺഗ്രസ് സമുന്നത നേതാക്കളായ ഷവലിയർ പ്രൊഫസർ കെ.എം ഫ്രാൻസീസ് ഷവലിയർ അഡ്വ. ബിജു കുണ്ടുകുളം, ഡാമ ഡോ മേരി റജീന, കേരള മുന്നോക്ക കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, വനിത ഫോറം ഗ്ലോബൽ കോഡിനേറ്റർ ലീല വർഗ്ഗീസ് എന്നിവരെ ആദരിച്ചു.
പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ ഫ്രാൻസീസ് പള്ളികുന്നത്ത് , ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഷവലിയർ ഡോ. കെ.എം ഫ്രാൻസിസ്
അസി. ഡയറക്ടർ ഫാ. അനു ചാലിൽ, ജനറൽ സെക്രട്ടറി കെ.സി ഡേവീസ് , ട്രഷറർ റോണി അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അതിരൂപത ഭാരവാഹികളായ അഡ്വ. ബൈജു ജോസഫ്, ആൻ്റോ തൊറയൻ, ലീലവർഗ്ഗീസ്, മേഴ്സി ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.