Kerala

അഭിലാഷ് ഫ്രേസര്‍ക്ക് നോവല്‍ പുരസ്‌കാരം

sathyadeepam

കൊച്ചി: അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ എന്ന നോവലിന് പ്രഥമ ക്രിയാറ്റിഫ് നോവല്‍ മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചു. ഒരു ഗായകന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന നോവല്‍ ക്രിയാറ്റിഫ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കും. സുദര്‍ശന്‍ കോടോത്തിന്റെ ജീവന്റെ ഭൂപടങ്ങള്‍, ടി.ഒ. ഏലിയാസിന്റെ വില്ലാര്‍വട്ടത്തെ രാജകുമാരി എന്നീ നോവലുകള്‍ക്കാണ് യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങള്‍. സി.ആര്‍. ദാസ്, ഡോ. ആന്റണി മുനിയറ, വി.ബി. രാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജേതാക്കള്‍ക്ക് ക്രിയാറ്റിഫ് നോവല്‍ പുരസ്‌കാരവും കാഷ് അവാര്‍ഡും ലഭിക്കും. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയാറ്റിഫ് മീഡിയ ആണ് മത്സരം സംഘടിപ്പിച്ചത്. വരാപ്പുഴ അതിരൂപതാംഗമാണ് എറണാകുളം ചിറ്റൂര്‍ സ്വദേശിയായ അഭിലാഷ് ഫ്രേസര്‍.

ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17

സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് (1046-1093) : നവംബര്‍ 16

ശിശുദിനത്തില്‍ സാന്ത്വന സ്പര്‍ശവുമായി സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികള്‍

പ്രാര്‍ഥനയുടെ ഹൃദയം കൃതജ്ഞതയാണ്

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു