ചീരട്ടാമല: പൈതൃക ഔഷധ അറിവുകൾ പുതുതലമുറയ്ക്കു പകർന്നുനൽകി ചീരട്ടാമല ക്രിസ്തുരാജ പള്ളിയിലെ മാതൃവേദി, സിഒഡി, ഗ്രാമവികസന സമിതി പ്രവർത്തകർ മാതൃകയായി.
മുരിങ്ങയില, മുരിക്കില, തറുതാവൽ, വെറ്റില, കറ്റാർവാഴയുടെ പോള, ഉങ്ങിൻ്റെ തൊലി, ശതാവരിക്കിഴങ്ങ്, ചുവന്ന ഉള്ളി തുടങ്ങിയവ ചേർത്താണ് മുറിവുകളും ചതവുകളും ഭേദമാക്കാനുള്ള പരമ്പരാഗത മുറിവെണ്ണ അമ്മമാർ തയാറാക്കിയത്.
സിഒഡി കോ-ഓർഡിനേറ്റർ തങ്കമ്മ സേവ്യർ, മാതൃവേദി ആനിമേറ്റർ സിസ്റ്റർ ലീന, ഗ്രാമവികസന സമിതി പ്രസിഡൻ്റ് ഷൈനി ബിനോയ്, ടിൻസി സെബാസ്റ്റ്യൻ, സോണിയ സുനീഷ്, റോസമ്മ ജോസഫ് തുടങ്ങിയവർ പരിശീലനത്തിനു നേതൃത്വം നൽകി.
രാസവസ്തുക്കൾ ഇല്ലാത്ത പരമ്പരാഗത ചികിത്സാരീതികൾ പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.