Kerala

ഇൻഫന്‍റ് ജീസസ് ചാരിറ്റി മെഗാ മെഡിക്കൽ, രക്തദാന ക്യാന്പുകൾ നടത്തി

Sathyadeepam

കാഞ്ഞൂർ‌: ആറങ്കാവ് കിഴക്കുംഭാഗം ഇൻഫന്‍റ് ജീസസ് ചാരിറ്റി  മെഗാ മെഡിക്കൽ ക്യാമ്പ് (സൗഖ്യം 2026) നടത്തി. മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

രാജഗിരി ആലുവ, വിപിഎസ് ലേക്‌ഷോര്‍ കൊച്ചി, എല്‍എഫ് അങ്കമാലി, ഇന്ധിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് കോതമംഗലം എന്നീ ആശുപത്രികളിലെ 20 വിദഗ്ധ ഡോക്ടര്‍മാർ, മെഡിക്കല്‍ ടീം, അൾട്രാ സൗണ്ട് സ്കാൻ, ഇസിജി, ഡെന്‍റൽ ക്ലീനിംഗ് തുടങ്ങിയ സേവനങ്ങൾ എന്നിവ ക്യാന്പിൽ ഉണ്ടായിരുന്നു.  

അന്തരിച്ച ആയുർവേദ ഡോക്ടർ ക്രിസ്റ്റി ജോസിന്‍റെ സഹപ്രവർത്തകരും സഹപാഠികളുമായ ഡോക്ടർമാർ ഒരുമിച്ചുചേർന്ന് ആയുർവേദ ക്യാന്പും മരുന്നുവിതരണവും നടത്തി. ആയിരത്തോളം പേർ ക്യാന്പിൽ പങ്കെടുത്തു. ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളിൽ നടന്ന ക്യാന്പിനോടനുബന്ധിച്ചു പ്രദേശത്തെ 36 യുവാക്കൾ സന്നദ്ധ രക്തദാനം നടത്തി.

അൻവർ സാദത്ത് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ പോൾ, വികാരി ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്, ക്യാന്പ് കൺവീനർ മിനി പോളച്ചൻ, ജോയിന്‍റ് കൺവീനർ ജോഷി മാത്യു, ഇൻഫന്‍റ് ജീസസ് ചാരിറ്റി  ഭാരവാഹികളായ യു.പി. വിൽസൻ, മനോജ് സെബാസ്റ്റ്യൻ, ദേവസിക്കുട്ടി നരികളും, ലിജോ ജോസ്, യു.കെ. ഡേവിസ്, എം.ഒ. ടിബി, സിമി ടിജോ, ദനീഷ്ണ മനോജ് തുടങ്ങി‍യവർ പ്രസംഗിച്ചു.

പതാക പ്രയാണത്തിന് പാലായിൽ ഗംഭീര സ്വീകരണം

ശസ്ത്രക്രിയ പാപ്പായുടെ വിദേശയാത്രയ്ക്കു തടസ്സമായേക്കില്ല

ആശുപത്രിയില്‍ പോകാന്‍ പാവപ്പെട്ടവര്‍ക്ക് ഈ ഇടവകയില്‍ വാഹനം ഫ്രീ; ഇനി ഇഷ്ട വസ്ത്രങ്ങളും

പൗരോഹിത്യ സുവർണ ജൂബിലി; ഫാ. മാത്യു നായ്ക്കംപറമ്പിലിന് നാടിന്റെ ആദരം

അമലയിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി സെന്റ് ചാവറ കോൺഫറൻസ് ആരംഭിച്ചു