Kerala

കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകള്‍ സഭയുടെ പ്രധാന ദൗത്യം: മാര്‍ ആലഞ്ചേരി

Sathyadeepam

കൊച്ചി: കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകള്‍ സഭയുടെ പ്രധാന ദൗത്യമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍റെ ഓഫീസ് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആശീര്‍വദിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ ഫാ. പോള്‍ റോബിന്‍ തെക്കത്ത്, കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജോബി മൂലയില്‍, ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി ഫാ. ജോസഫ് കൊച്ചുകൊമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, പ്രോലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോ സ് വിതയത്തില്‍, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?