Kerala

കേരള നവോത്ഥാന നായകരില്‍ ഏറ്റവും ഉന്നതിയിലാണ് ചാവറച്ചന്റെ സ്ഥാനം : ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍

Sathyadeepam

കൊച്ചി : നാമിന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ചാവറ പിതാവിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെ വളര്‍ന്നുവന്നതാണ്. കത്തോലിക സഭയുടെ അതിര്‍വരമ്പുകളില്‍ ഒതുങ്ങി കൂടുന്നതായിരുന്നില്ല,

ദീര്‍ഘ ദര്‍ശിയായ സമഭാവനയുടെ വക്താവായിരുന്നു ചവറയച്ചനെന്ന് മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ചാവറ ജയന്തി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഷഫീക്കുദീന്‍, ഷബാന ഷഫീക്കുദീന്‍ യേശു ചരിതം ഭാരതനാട്യം അവതരിപ്പിച്ചു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ വെബ്‌സൈറ്റ് റീലോഞ്ചും പുതിയ ബുക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ നിര്‍വ്വഹിച്ചു. ചാവറ മാട്രിമോണി എക്‌സികുട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം സന്നിഹിതനായിരുന്നു.

വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രെ (1748-1783) : ഏപ്രില്‍ 15

അധികാരത്തിന്റെ വാളും സമാധാനത്തിന്റെ കുരിശും: ട്രംപിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഒരു ധാർമ്മിക വിശകലനം

ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി

ട്രമ്പിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

പൂർവ്വവിദ്യാർഥി സംഗമം