കാവുംകണ്ടം ഇടവകയിലെ കേരള ലേബര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തൊഴിലാളി ക്ഷേമനിധി അംഗത്വ ദിനാചരണം ഫാ.ജോര്‍ജ് നെല്ലിക്കുന്ന്‌ചെലവുപുരയിടം ഉദ്ഘാടനം ചെയ്യുന്നു. കൊച്ചുറാണി ഈരൂരിക്കല്‍, ലിസി കോഴിക്കോട്ട്, ഫാ. സ്‌കറിയ വേകത്താനം തുടങ്ങിയവര്‍ സമീപം. 
Kerala

കാവുംകണ്ടം ഇടവകയിലെ കേരള ലേബര്‍ മൂവ്‌മെന്റ് പഠനയാത്ര

Sathyadeepam

കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ കേരള ലേബര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മെയ് 23 ചൊവ്വാഴ്ച പഠനയാത്ര നടത്തും. കിഴക്കമ്പലം പഞ്ചായത്ത്, കിറ്റെക്‌സ് കമ്പനി എന്നിവിടങ്ങളിലേക്കാണ് പഠനയാത്ര നടത്തുന്നത്. കിഴക്കമ്പലം ട്വന്റി ട്വന്റി പഞ്ചായത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസന പരിപാടികള്‍ തുടങ്ങിയവ നേരില്‍കണ്ട് മനസ്സിലാക്കുന്നതിനാണ്. കേരളത്തിന്റെ വികസന കുതിപ്പില്‍ പുതിയ ദിശാബോധം നല്‍കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്ന പഠനയാത്രയ്ക്ക് വികാരി ഫാ. സ്‌കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിന്‍ മനപ്പുറത്ത്, ഡേവിസ് കല്ലറക്കല്‍, അജിമോള്‍ പള്ളിക്കുന്നേല്‍, കൊച്ചുറാണി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!

വിശ്വാസജീവിതത്തിൽ ഏറ്റവും കഠിനമായി തോന്നിയ അല്ലെങ്കിൽ സംശയം ജനിപ്പിച്ച കാര്യം എന്തായിരുന്നു? അതിനെ എങ്ങനെയാണ് മറികടന്നത്?