ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ വേദ പണ്ഡിതന്‍ അനില്‍ വൈദിക് പ്രഭാഷണം നടത്തുന്നു. ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സമീപം  
Kerala

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

Sathyadeepam

കൊച്ചി : മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണമെന്നും അതിലൂടെ നമ്മുടെ ജീവിത നിലവാരം മാറ്റിയെടുക്കാമെന്നും വേദ പണ്ഡിതന്‍ അനില്‍ വൈദിക് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭസ്മം വിയര്‍പ്പ് ഗ്രന്ധികളെ തടയുന്നു, ഹിമാലയത്തില്‍ ജീവിക്കാന്‍ ഭസ്മം തേച്ചു രുദ്രാക്ഷം ധരിക്കുന്നത് ഉചിതമാണ്. പ്ലാവിന്‍ തടികൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്, ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ അംശം അടങ്ങിയിരിക്കുന്ന വസ്തു പ്ലാവായതുകൊണ്ടാണെന്നും മഞ്ഞള്‍ രാത്രി നടുകയും രാത്രി തന്നെ വിളവെടുക്കുകയും ചെയ്താല്‍ മാത്രമേ ഗുണമുള്ളുവെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പങ്കെടുത്തവരുമായി ചര്‍ച്ചയും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി (1850-1917) : ഡിസംബര്‍ 22

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)