Kerala

കെ. സി. എസ്. എല്‍. പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം

Sathyadeepam

കലൂര്‍ : സംസ്ഥാന കെ.സി.എസ്.എല്‍. ന്റേയും എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെയും സംയുക്ത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ വച്ച് ബിഷപ്പ് എമിരറ്റസ് മാര്‍ തോമസ് ചക്യത്ത് നിര്‍വ്വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ഐവിന്‍ ഷെറിന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, കിഴക്കമ്പലം ഫൊറോന വികാരി ഫാ. ഫ്രാന്‍സിസ് അരീക്കല്‍, അതിരൂപതാ ഡയറക്ടര്‍ ഫാ. തോമസ് നങ്ങേലിമാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിബിന്‍ കണ്ണാട്ട്, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി. അഞ്ജുപ്രിയ, സംസ്ഥാന ട്രഷറര്‍ സോയി കളമ്പാട്ട്, സംസ്ഥാന യു. പി. സെക്രട്ടറി ആല്‍ഫിന്‍ ജോസഫ്, അതിരൂപത ചെയര്‍പേഴ്‌സണ്‍ സന സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന് അതിരൂപത പ്രസിഡന്റ് സാജു തോമസ് സ്വാഗതവും ഓര്‍ഗനൈസര്‍ സിസ്റ്റര്‍ അനുപ പൈനാടത്ത് നന്ദിയും പറഞ്ഞു.മികച്ച ആനിമേറ്റേഴ്‌സിനുള്ള കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ അവാര്‍ഡ് പി. എ. എല്‍സി, സിസ്റ്റര്‍ ശാന്തിറോസ് സി. എം. സി. എന്നിവര്‍ക്ക് നല്‍കി. പറവൂര്‍, ഇടപ്പള്ളി മികച്ച മേഖലകളായും കൂന്നംമാവ് സെന്റ് ജോസഫ് യു. പി. സ്‌കൂള്‍,തൃക്കാക്കര മേരി മാതാ പബ്ലിക് സ്‌കൂള്‍, പുത്തന്‍പള്ളി സെന്റ് ജോര്‍ജ് എച്ച്. എസ്. എസ്. എന്നിവ മികച്ച യു. പി., എച്ച്. എസ്., എച്ച്. എസ്. എസ്. സ്‌കൂളായും തെരഞ്ഞെടുക്കപ്പെട്ടു.

അതിരൂപതയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് 510 കുട്ടികളും അമ്പത് ആനിമേറ്റേഴ്‌സും മേഖലാ ഡയക്ടര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു.തുടര്‍ന്ന്

ഫാ. സജോ പടയാട്ടിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ സെമിനാര്‍ നടന്നു. ട്രഷറര്‍ അജി തോമസ്, എല്‍സി ആന്റണി, ഫാ. ആന്റണി താന്നിപ്പിള്ളി, ഫാ. സിറില്‍ പാലയ്ക്കല്‍, ഫാ. നെല്‍സണ്‍ ഞാളിയന്‍, ആഷ്‌ലി വര്‍ഗീസ്, ജന്‍സി, മിന്നു മരിയ, ജോഷ്വ സാജന്‍, ജോസഫ് എം.റ്റി.,സിസ്റ്റര്‍ ഷിജി,ലിഡിയ എന്നിവര്‍ നേതൃത്വം നല്‍കി.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്: ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ

ലഹരിയുടെ കെണിയിൽ വീഴാതെ കുട്ടികളെ കരുതലോടെ സംരക്ഷിക്കണം - ജിമ്മി ജോസഫ്

ഗലാത്തിയ - Chap.3 [3of3]

വിശുദ്ധ പൗളിനൂസ് നോള (353-431) : ജൂണ്‍ 22

വി. തോമസ് മൂര്‍ (1477-1535) – ജൂണ്‍ 22