Kerala

കെ സി ബി സി സമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പിഒസിയില്‍

Sathyadeepam

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 2,3,4 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ  പാലാരിവട്ടം പിഒസിയില്‍ നടക്കും.  2-ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും.

കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷത വഹിക്കും.  റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒ.ഐ.സി., റവ. സി. ഡോ. പവിത്ര സി.എം.സി. എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.

വൈകിട്ട് 5 മണിക്ക്  കെസിബിസി സമ്മേളനം ആരംഭിക്കും. 3,4 തീയതികളില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട ആനുകാലിക  വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

മികച്ച ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അന്തർദേശീയ പുരസ്‌കാരം നൈപുണ്യയ്ക്ക്

വി. യോഹന്നാൻ - Chap.12 [2of3]

വിശുദ്ധ ജസ്റ്റിന്‍ (100-166) : ജൂണ്‍ 1

🌌 ക്ലോസ്ഡ് യൂണിവേഴ്‌സ്: എന്താണ് ഈ 'ഒമേഗ പോയിന്റ്'? പ്രപഞ്ചത്തിന്റെ അൾട്ടിമേറ്റ് ക്ലൈമാക്സ്!

വി. യോഹന്നാൻ - Chap.12 [1of3]