Kerala

കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍

Sathyadeepam

കൊച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗവും തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (TSSS) ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം ചെയ്തയാളും, സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. സബ്ബാസ് ഇഗ്‌നേഷ്യസിനെ കെസിബിസി ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറിയായി കെസിബിസി നിയമിച്ചു. ഇരുപത്തിരണ്ടിലധികം വര്‍ഷമായി സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചുവരുന്നു.

സാമൂഹിക ശാസ്ത്രത്തിലും സഭയുടെ സാമൂഹിക പ്രബോധന മേഖലയിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് സഭയുടെ സാമൂഹിക പ്രബോധനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്.

കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (KRLCC) കീഴിലുള്ള കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോംസിന്റെയും സ്‌പെഷ്യല്‍ സ്‌കൂളുകളുടെയും ഡയറക്ടറായി റവ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിലിനെ കെസിബിസി നിയമിച്ചു.

ഇപ്പോള്‍ അദ്ദേഹം കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായും ആലുവ, കാര്‍മല്‍ഗിരി, സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി ഫിലോസഫി വിഭാഗം പ്രൊഫസ്സറായും സേവനമനുഷ്ഠിക്കുന്നു. വിജയപുരം രൂപതാംഗമായ അദ്ദേഹം ഒരു മികച്ച നാടകകൃത്തും സംവിധായകനും അഭിനേതാവും കൂടിയാണ്.

മിഷനറിമാരെ കാത്ത് ബംഗ്ലാദേശ്

‘’ഞാന്‍ നിന്നെ ഒരിക്കലും വിസ്മരിക്കുകയില്ല’’: വയോധികദിനാചരണം ജൂലൈ 26 ന്

നിർമ്മിതബുദ്ധി: മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കണം - വത്തിക്കാന്‍

വിശുദ്ധ സില്‍വേരിയസ് (538) : ജൂണ്‍ 20

അമ്മയ്ക്ക് വീട്ടിൽ എന്താ പണി?