കാവുംകണ്ടം ഇടവകയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പ്രവിത്താനം എം കെ എം ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കാവുംകണ്ടം പാരിഷ് ഹാളില്‍ വച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍ ഉദ്ഘാടനം ചെയ്യുന്നു. റോമി തയ്യില്‍, ജോയല്‍ ആമിക്കാട്ട്, ഡേവിസ് കല്ലറയ്ക്കല്‍, ഫാ. സ്‌കറിയ വേകത്താനം തുടങ്ങിയവര്‍ സമീപം. 
Kerala

കാവുംകണ്ടത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Sathyadeepam

കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ എ കെ സി സി, പിതൃവേദി, മാതൃവേദി, എസ് എം വൈ എം എന്നീ സംഘടനകളുടെ സഹകരണത്തോടെ പ്രവിത്താനം എം കെ എം ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കാവുംകണ്ടം പാരിഷ് ഹാളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കാവുംകണ്ടം പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം കെ എം ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ബിനി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഡിജു ജേക്കബ്, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍ അജിത്ത് തോമസ്, ശ്വാസകോശ രോഗ വിഭാഗം ഡോക്ടര്‍ രാഹുല്‍ റ്റി ഉലഹാന്നാന്‍, ദന്തരോഗ വിഭാഗം ഡോക്ടര്‍ ജ്വാല സി ചിറമ്മേല്‍, ഇ എന്‍ ടി വിഭാഗം ഡോക്ടര്‍ സുമി ഫിലിപ്പ് തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ പരിശോധനയും മരുന്നും നല്‍കി. ആല്‍ബിന്‍ വെള്ളയാംകണ്ടത്തില്‍, ഡേവിസ് കല്ലറക്കല്‍, ജോയല്‍ ആമിക്കാട്ട്, തോമസ് ആണ്ടുകുടിയില്‍, റോമി തയ്യില്‍, ആഷ്‌ലി പൊന്നെടുത്താംകുഴിയില്‍, ലാലി ജോസ് കിഴക്കേക്കര, കൊച്ചുറാണി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആബാ സൊസൈറ്റി ഓണകിറ്റ് വിതരണം നടത്തി

സ്‌നേഹം ഒരു രാഷ്ട്രീയകാര്യം

മാരിവിൽ ട്രാൻസ് ജെൻഡർ  ഓണസംഗമം

മറ്റുള്ളവരെ ചേർത്തുപിടിക്കുമ്പോഴാണ് യഥാർഥത്തിൽ നാം ഓണം ആഘോഷിക്കുന്നത്

തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി