Kerala

അധ്യാപക നിയമനങ്ങൾ സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രപ്പോസൽ പുനഃപരിശോധിക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ

Sathyadeepam

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം, പൊതു നിയമനങ്ങൾ എന്നിവ സംബന്ധിച്ച്, പൊതു വിദ്യാഭ്യാസ ഡയറക്ടർ അഡ്വക്കേറ്റ് ജനറലിന് നൽകിയ പ്രപ്പോസൽ ന്യൂനപക്ഷ മാനേജ്‌മെന്റ് സ്ഥാപനങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉറപ്പു നൽകുന്ന ന്യൂനപക്ഷാവകാശങ്ങൾ പരിഗണിക്കാതെയുള്ള ചില നിർദ്ദേശങ്ങൾ പ്രപ്പോസലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ നിയമനങ്ങൾ നടത്താനുള്ള അധികാരം മാനേജർക്കാണ് എന്നിരിക്കെ, ഭിന്നശേഷി നിയമനങ്ങൾക്ക് പുറമെ, പൊതു നിയമനങ്ങളും ജില്ലാ സമിതി നിർദ്ദേശിക്കുന്നത് പ്രകാരമായിരിക്കണമെന്നാണ് പ്രപ്പോസലിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഭിന്നശേഷി നിയമനം സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കുകയാണ് യഥാർത്ഥ ആവശ്യമെന്നിരിക്കെ, അതിന്റെ മറവിൽ പൊതു നിയമനങ്ങളിൽ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൾ നടത്താനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമാണ്.

ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് മുമ്പോട്ട് വച്ചിരിക്കുന്ന പ്രപ്പോസൽ യാതൊരു കാരണവശാലും അന്തിമമായി പരിഗണിക്കപ്പെടാൻ പാടുള്ളതല്ല. കേരളത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകതന്നെവേണം. തുടർചർച്ചകളിൽ ന്യൂനപക്ഷ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തി ഭരണഘടനാപരവും നീതിയുക്തവുമായ പുതിയ പ്രപ്പോസൽ തയ്യാറാക്കി അഡ്വക്കേറ്റ് ജനറലിന് നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുന്നു.

കണ്ണൂർ രൂപതയുടെ നിയുക്ത വികാരി ജനറൽ റവ. ഡോ ജോയ് പൈനാടത്ത് ചുമതലയേറ്റു

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കേന്ദ്രത്തിന് വ്യഗ്രത: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ