പൊന്നുരുന്നി : ആരോഗ്യപൂര്‍ണമായ മനസോടെ രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം പകരാന്‍ കേശദാനം പോലുള്ള നന്മ പ്രവൃത്തികള്‍ക്ക് കഴിയുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ ലോക കാന്‍സര്‍ ദിനാചരണ ത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികള്‍ക്കും പ്രായമായവര്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ സന്തോഷ ത്തോടെ സന്മനസു കാട്ടുന്നതിന് സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു.
കാന്‍സര്‍ ചികിത്സ മൂലം മുടി നഷ്ടപ്പെട്ട രോഗികള്‍ക്കുള്ള സൗജന്യ വിഗ് വിതരണം സെല്ലിസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. രണ്ടാം തവണ കേശദാനം നടത്തുന്ന ഏഴാം ക്ലാസുകാരി ക്രിസിത ട്രീസയെയും കാന്‍സര്‍ അതിജീവിതര്‍ക്കു മാതൃകയായ ഷെല്‍ഫി ജോസഫിനേയും യോഗത്തില്‍ ആദരിച്ചു.
വിഗ് നിര്‍മാണ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സഹൃദയ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, സെല്ലിസ് ഡപ്യൂട്ടി ഡയറക്ടര്‍ ബന്നിച്ചന്‍ കെ. തോമസ്, സെലിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.