Kerala

ഫാ. ജോസ് ഫ്രാങ്കിന് നവതി സ്വീകരണവും അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ വിതരണവും നടത്തി

Sathyadeepam

തൃശൂര്‍: അതിരൂപത സ്ലം സര്‍വ്വീസ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ മുന്‍ ഡയറക്ടറും അയല്‍ക്കൂട്ടങ്ങളുടെ സ്ഥാപനകനുമായ ഫാ. ജോസ് ഫ്രാങ്ക് സി.എം.ഐ.ക്ക് നവതി സ്വീകരണവും സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന 50 ലക്ഷം രൂപയുടെ വായ്പാവിതരണവും കുരിയച്ചിറ സ്ലം സര്‍വ്വീസ് സെന്‍റര്‍ ഹാളില്‍വെച്ച് വിവിധ പരിപാടികളോടെ നടത്തി.

അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര യോഗം ഉദ്ഘാടനം ചെയ്തു. څവായ്പയെടുക്കുന്ന ഓരോ അയല്‍ക്കൂട്ടവും വ്യക്തികളും സ്വയം തൊഴിലുകളും കച്ചവടങ്ങളും മറ്റും നടത്തി സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ ശ്രമിക്കണമെന്ന്چ മോണ്‍. ജോസ് കോനിക്കര ആഹ്വാനം ചെയ്തു. ഡയറക്ടര്‍ ഫാ. ജിയോ ചിരിയങ്കണ്ടത്ത് അദ്ധ്യക്ഷത വഹിച്ചു. വായ്പാവിതരണ ഉദ്ഘാടനം പിന്നോക്ക കോര്‍പ്പറേഷന്‍ തൃശൂര്‍ എ.ജി.എം. പി.എന്‍. വേണുഗോപാല്‍ ഡയറക്ടര്‍ക്ക് ചെക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.

തുടര്‍ന്ന് വിവിധ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പാസംഖ്യയുടെ ചെക്കുകള്‍ ഫാ. ജോസ് ഫ്രാങ്ക്, മോണ്‍ ജോസ് കോനിക്കര എന്നിവര്‍ വിതരണം ചെയ്തു.
നവതി ആഘോഷിക്കുന്ന ഫാ. ജോസ് ഫ്രാങ്ക് ജന്മദിന കേക്ക് മുറിച്ചു, മോണ്‍ കോനിക്കര പൊന്നാട നല്‍കി ആദരിച്ചു.

കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്ക്കബ് പുലിക്കോട്ടില്‍ പ്രസിഡന്‍റ് ജോയ് പോള്‍, ജോണ്‍സന്‍ കൊക്കന്‍, ബേബി മൂക്കന്‍, ഗ്രെയ്സി സണ്ണി, ഫ്രാന്‍സിസ് കല്ലറക്കല്‍, ജാന്‍സി ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസ് ഫ്രാങ്ക് മറുപടി പ്രസംഗം നടത്തി. പരിപാടികള്‍ക്ക് റപ്പായി പാലമറ്റം, ജോസ് കുത്തൂര്‍, ജോസ് ഉക്രാന്‍, ഷൈനി സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.

വി. യോഹന്നാൻ - Chap.3 [3of3]

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്‌സിആര്‍എ) ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം : കെസിഎഫ്

വൊക്കേഷൻ കോൺക്ലേവ് നടത്തി

തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി വിദ്യാർത്ഥി ചങ്ങല

വിശുദ്ധ ഡാനിയേല്‍ മുരാനോ  (1411) : മാര്‍ച്ച് 31