Kerala

കുടുംബശാക്തീകരണ പദ്ധതി പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും നവീകരിച്ച ചൈതന്യ എസി ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടു

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടിലെ നവീകരിച്ച ചൈതന്യ എസി ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടു.

ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഫാ. തോമസ് ആദോപ്പള്ളില്‍, പ്രൊക്കുറേറ്റര്‍ റവ. ഫാ. അബ്രഹാം പറമ്പേട്ട്, ചൈതന്യ - കെ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്,

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി കുരുവിള, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം അതിരൂപത വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍മാരായ ജോര്‍ജ്ജ് കുര്യന്‍, സിബി ജെയിംസ് ഐക്കരതുണ്ടത്തില്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ ഉള്‍പ്പെടെ വൈദിക സന്ന്യസ്ത അല്‍മായ പ്രതിനിധികളും കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളും കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

കുടുംബ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, വിജയപുരം, നീണ്ടൂര്‍, മുളക്കുളം, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തില്‍ നിന്നുമായി ഇരുനൂറ്റി മുപ്പത് ഗുണഭോക്താക്കളെ പദ്ധതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുത്ത് വിദ്യാഭ്യാസം, ആരോഗ്യം വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.

പദ്ധതിയുടെ സേവനം ആറ് വര്‍ഷക്കാലത്തേയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ച് ചൈതന്യ എസി ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ചങ്ങനാശ്ശേരി റേഡിയന്റ് എഞ്ചിനിയറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സി.റ്റി കുര്യാക്കോസ്, ഇടയാടിയില്‍ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനോയ് മാത്യു, ചേര്‍ത്തല വെള്ളിയാകുളം സരിത എഞ്ചിനിയറിംഗ് വര്‍ക്ക് പ്രൊപ്രൈറ്റര്‍ മജീഷ് കെ.എം, ആലപ്പുഴ ലൈഫ് ലൈന്‍ അലുമിനിയം പ്രൊപ്രൈറ്റര്‍ സുമേഷ് കെ.എസ്, മധു കെ.ആര്‍ നീറിക്കാട്, രതീഷ് കുമാര്‍ സി.എം നീറിക്കാട് എന്നിവരെ മെമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ചൈതന്യ എ.സി ഓഡിറ്റോറിയം നവീകരിച്ചിരിക്കുന്നതെന്ന് ചൈതന്യ കെ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

ക്രിസ്തു വെറുമൊരു ഗുരുവോ ഭാഗ്യചിഹ്നമോ അല്ല

ബെനഡിക്ട് പതിനാറാമന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമാരംഭിച്ചു

മാര്‍പാപ്പയുടെ സഹോദരന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി

താറാവ് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

വി. ഫിദേലിസ് (1576-1622) ഏപ്രില്‍ 24