Kerala

വയോജനദിനാചരണം നടത്തി

Sathyadeepam

കൊച്ചി : സി എം ഐ സഭയുടെ കിഴിലുള്ള സാമൂഹിക സേവന വകുപ്പായ സിറിയക് എലിയാസ് വോളണ്ടറി അസോസിയേഷൻ വയോജനദിനാചരണം ഒക്ടോബർ മൂന്നാം തീയതി രാവിലെ പത്തുമണിക്ക് കരിക്കാമുറി ചാവറ ഹാളിൽ വച്ച് നടത്തി.  പ്രസ്തുത പരിപാടിയിൽ സോഷ്യൽമീഡിയ താരവും സംരംബികയുമായ മേരിജോസ്ഫ് മാമ്പിള്ളിയും കൊച്ചുമോനും മുഖ്യ അതിഥികൾ ആയിരുന്നു. കൊച്ചി കോർപറേഷൻ 62ആം ഡിവിഷൻ കൗൺസിലർ ശ്രീമതി പദ്മജ സ്  മേനോൻ പരിപാടി ഉദ്കാടനം ചെയ്‌തു.  

റവ. ഫാദർ പോൾസൺ പാലിയേക്കര (ജനറൽ കൗൺസിലോർ ഫോർ ഫിനാൻസ് ആൻഡ് അഗ്രിക്കൾച്ചർ,  പ്രസിഡന്റ്,  സേവ) അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്‌തു. റവ. ഫാദർ മാത്യു കിരിയന്തൻ സി എം ഐ ( സെക്രട്ടറി,  സേവ),  റവ. ഫാദർ അനിൽ ഫിലിപ്പ്  (ഡയറക്ടർ,  ചാവറ കൾച്ചറൽ സെന്റർ ),  ശ്രീ ജോൺസൻ സി എബ്രഹാം ( സി ഇ ഒ,  ചാവറ മാട്രിമോണി ) എന്നിവർ സംസാരിച്ചു.  ചടങ്ങിൽ മേരിജോസ്ഫ്  മാമ്പിള്ളിയെ പൊന്നാട അണിയേച്ചു ആദരിച്ചു.  ഉദ്ഘാടന സമ്മേളേത്തിനു ശേഷം വയോജന സംഘടനയായ പ്രണാമം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി.

സഹൃദയവേദി വജ്രജൂബിലി മന്ദിര ഫണ്ട് ഉദ്ഘാടനം ചെയ്തു

വിശ്വാസപരിശീലന വാര്‍ഷികം ആഘോഷിച്ചു

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

തീര്‍ഥാടനത്തിനു നമ്മുടെ വിശ്വാസജീവിതത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്

അഫെക്ക് : തകര്‍ന്നുവീഴുന്ന കോട്ട