Kerala

ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാനതല ഉപവാസസമരം

Sathyadeepam

കണ്ണൂര്‍: മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാരുകളുടെ നിലപാട് ഇനി വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍. കര്‍ഷകരുടെ കടം പൂര്‍ണ്ണമായി എഴുതിത്തള്ളുക, ജപ്തി ലേല നടപടികള്‍ അവസാനിപ്പിക്കുക, റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ കര്‍ഷക മഹാസംഘ് കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ നടത്തുന്ന സംസ്ഥാനതല ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍ അവകാശരേഖ അവതരിപ്പിച്ചു. ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ കര്‍ഷക മഹാസംഘ് സംസ്ഥാന വൈസ്ചെയര്‍മാന്‍ ഡിജോ കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍ഫാം ജില്ലാ പ്രസിഡന്‍റ് സ്കറിയ നെല്ലംകുഴി, സുരേഷ് കുമാര്‍ ഓടപ്പന്തിയില്‍, ഫാ. സോണി വടശേരില്‍, ഫാ. സ്കറിയ കല്ലൂര്‍, കെ.വി.ബിജു, ബേബി സക്കറിയ, ദേവസ്യ കൊങ്ങോല, ജോയി കണ്ണംചിറ, മാണി പാലയ്ക്കല്‍, കൊല്ലം പണിക്കര്‍, രാജു സേവ്യര്‍ ഇടുക്കി, ഹരിദാസ് മംഗലശേരി, പി. സതീഷ് കുമാര്‍, ജോസഫ് തോമസ്, മാര്‍ട്ടിന്‍ തോമസ്, ജോണ്‍ ജോസഫ്, എന്‍.ജെ. ചാക്കോ, രാജീവന്‍ കോളയാട്, ജേക്കബ് മേലേടത്ത്, സന്തോഷ് എറണാകുളം, റയിനി കടവുകുന്നേല്‍, ലാലി ജോര്‍ജ് നാമല, സണ്ണി തുണ്ടത്തില്‍, ജോസഫ് വടക്കേക്കര, ജോര്‍ജ് പുത്തേട്ട്, മാത്യു മുണ്ടിയാനിയില്‍, പി.സി. ജോസ്, ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം